സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ; മക്ക മേഖലയിൽ വാനങ്ങൾ ഒലിച്ചുപോയി, വിശ്വാസികൾ മഴ നനഞ്ഞ് കർമ്മങ്ങൾ നിർവഹിച്ചു – വീഡിയോ

സൌദിയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച ആരംഭിച്ച മഴയു മഞ്ഞു വീഴ്ചയും ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. മഴയെ തുടർന്ന് മുൻകരുതലിൻ്റെ ഭാഗമായി ത്വായിഫിലേക്കുള്ള അൽ ഹദ ചുരം റോഡ് ഇരുദിശകളിലേക്കും താൽക്കാലികമായി അടച്ചു.

മക്ക മേഖലയിലെ ചില സമീപപ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.

ഹറം പള്ളിയിലുൾപ്പെടെ മക്കയുടെ വിവിധ ഭാഗങ്ങളിലും ജിദ്ദയിലും മഴ തുടരുകയാണ്. മക്കയിൽ മഴ നനഞ്ഞ് കൊണ്ടാണ് തീർഥാകർ ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നത്.

മഴയുള്ള പ്രദേശങ്ങളിൽ അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശിച്ചു.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് യാത്രക്കാരോട് അവരുടെ ഫ്ലൈറ്റ് സമയത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പരിശോധിക്കാൻ എയർലൈനുകളുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനം മൂലം ചില വിമാനങ്ങൾ വൈകിയേക്കുമെന്ന് കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് ഇന്ന് (വെള്ളിയാഴ്ച) അറിയിച്ചു; വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് യാത്രക്കാരൻ എയർ കാരിയറുമായി ബന്ധപ്പെടണം.

 

കൂടുതൽ അപ്ഡേറ്റുകൾ ഉടൻ..

 

 

വീഡിയോകൾ കാണാം..

 

 

 

 

 

 

 

 

 

Share
error: Content is protected !!