മലയാളി യുവാക്കളുടേത് തെറ്റായ സന്ദേശം; ചൈനയില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരം. പ്രതിദിന രോഗബാധ പത്ത് ലക്ഷത്തോളം
ചൈനയിൽ കോവിഡ് തരംഗം ഗുരുതര നിലയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ദിനംപ്രതി പത്ത് ലക്ഷത്തോളം പേർക്ക് കോവിഡ് ബാധിക്കുന്നുണ്ടെന്നും അയ്യായിരത്തോളം പേർ മരണപ്പെടുന്നുണ്ടെന്നും പുതിയ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ 2,966 പുതിയ കേസുകൾ മാത്രമാണ് ഔദ്യോഗിക കണക്ക് പ്രകാരം ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്.
ചൈനയിലെ മുഴുവന്‍ ജനങ്ങളെയും കോവിഡ് രൂക്ഷമായി ബാധിക്കുന്നതായാണ് സൂചന. നിലവിലുള്ള കോവിഡ് തരംഗം തുടരുകയാണെങ്കിൽ ജനുവരിയോടെ പ്രതിദിന രോഗികളുടെ എണ്ണം 3.7 ദശലക്ഷത്തോളം വരുമെന്ന്, എയർഫിനിറ്റി ലിമിറ്റഡ് (ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ആരോഗ്യകാര്യങ്ങൾ പ്രവചിക്കുന്ന ഗവേഷക സ്ഥാപനം) വ്യക്തമാക്കുന്നു. വ്യാപനം തുടരുകയാണെങ്കില്‍ മാർച്ച് മാസത്തോടുകൂടി പ്രതിദിന രോഗബാധ 4.2 ദശലക്ഷം ആകുമെന്നും ഗവേഷകസംഘം വ്യക്തമാക്കുന്നു.
ഡിസംബർ തുടക്കം മുതൽ പത്തിൽ താഴെ മാത്രം കോവിഡ് മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നാണ് സർക്കാർ കണക്ക്. എന്നാൽ ആശുപത്രികളിലെ രോഗികളുടെ തിരക്കും ശ്മശാനങ്ങളിലെ തിരക്കും സർക്കാർ കണക്കുകളുടെ വിശ്വാസ്യതയില്‍ സംശയമുണ്ടാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടി.
പാശ്ചാത്യരാജ്യങ്ങളേക്കാള്‍ ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചു എന്ന തോന്നലുണ്ടാക്കാന്‍ ചൈന കോവിഡ് കണക്കുകള്‍ മറച്ചുവെക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. സീറോ കോവിഡ് നയത്തിനെതിരെ കടുത്ത പ്രതിഷേധമുണ്ടായതിന് പിന്നാലെ ചൈനയില്‍ രോഗബാധ വലിയ തോതില്‍ ഉയര്‍ന്നിരുന്നു.
ചൈനയിലെ സ്ഥിതിഗതികളെ വളരെ ഗൌരവത്തോടെയാണ് ലോക രാജ്യങ്ങൾ നിരീക്ഷിക്കുന്നത്. ചൈനയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോണ്‍ ബി.എഫ് 7 എന്ന വകഭേതം മറ്റു അഞ്ച് രാജ്യങ്ങളിൽ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും ഗൌരവപൂർവമായ സാഹചര്യം ചൈനയിൽ നിലനിൽക്കുമ്പോഴും മാധ്യമ വാർത്തകൾ തെറ്റാണെന്ന് പ്രചരിപ്പിച്ച് ചില മലയാളി യുവാക്കൾ രംഗത്ത് വന്നിരുന്നു.
എന്നാൽ മലയാളി യുവാക്കളുടെ പ്രചരണം ഗൗരവമായി എടുക്കരുതെന്നും പുതിയ വൈറസിനെതിരെ അതീവ ജാഗ്രതയോടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. മലയാളി യുവാക്കൾ ചൈനയിലെ ഒരു മാർക്കറ്റിലെ മാത്രം സാഹചര്യമാണ് പറയുന്നത്. വലുപ്പത്തിൽ ലോകത്ത് തന്നെ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ചൈന. അത്രെയും വലിയ ഒരു രാജ്യത്തിന്റെ ഏതോ ഒരു ഭാഗത്തുള്ള ഒരു മാർക്കറ്റിലെ സാഹചര്യം മാത്രം വിലയിരുത്തി ഇതാണ് മൊത്തം ചൈനയിലെയും ഇപ്പോഴത്തെ അവസ്ഥയെന്നാണ് മലയാളി യുവാക്കളുടെ വാദം. യുവാക്കളുടെ അജ്ഞതയാണ് ഇത് വ്യക്തമാക്കുന്നത്. ആശുപത്രികളിലേയും ശ്മശാനങ്ങളിലേയും ആശങ്കാജനകമായ വീഡിയോ പുറത്ത് വന്നിട്ടും ചൈന ഇപ്പോഴും സുരക്ഷിതമാണെന്ന് പറയുന്നത് യുവാക്കളുടെ അജ്ഞത മൂലമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഒമിക്രോണ്‍ വ്യാപനത്തിലൂടെ ഇന്ത്യയിൽ ആയിരക്കണക്കിന് ആളുകൾ ഓക്സിജൻ കിട്ടാതെ മരിക്കാനിടയായ സാഹചര്യം നാം ഓർക്കണം. സൌദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് അന്ന് ഇന്ത്യയിലേക്ക് ഓക്സിജൻ കയറ്റി അയച്ചത്. എന്നാൽ ആ ഗുരുതര സാഹചര്യത്തിലും കേരളത്തിൽ താരതമ്യേന സമാധാനപരമായ സാഹചര്യമായിരുന്നു. അന്ന് കേരളത്തിലെ ഏതെങ്കിലും ഒരു നഗരത്തിലുള്ള മാർക്കറ്റിൽ നിന്നും ഇവിടെ കോവിഡ് സാധാരണപോലയാണെന്നും, മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നപോലെ ഇന്ത്യയിൽ ആളുകൾ ഓക്സിജൻ കിട്ടാതെ മരിച്ച് വീഴുന്ന സാഹചര്യമില്ലെന്നും പറയുന്നത് പോലെയാണ് ഇപ്പോൾ മലയാളി യുവാക്കൽ ചൈനയിൽ നിന്നും പ്രചരിപ്പിക്കുന്നതെന്നും മെഡിക്കൽ വിദഗ്ധരും കുറ്റപ്പെടുത്തി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണുക
2) Summary of #CCP's current #COVID goal: “Let whoever needs to be infected infected, let whoever needs to die die. Early infections, early deaths, early peak, early resumption of production.” @jenniferzeng97
Dead bodies piled up in NE China in 1 night—pic.twitter.com/nx7DD2DJwN
— Eric Feigl-Ding (@DrEricDing) December 19, 2022