വിമാനയാത്രക്കിടയിലും ഇനി അതിവേഗ ഇൻ്റർനെറ്റ് ഉപയോഗിക്കാം

വിമാനയാത്രക്കാർക്ക് ഇൻ്റർനെറ്റ് സേവനം നൽകുന്നതിനായി സൌദി ടെലികോം കമ്പനി (STC) ഗ്രൂപ്പും സ്കൈ ഫൈവ് അറേബ്യയും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു. എയർ ടു ഗ്രൌണ്ട് (A2G) ഇന്റർനെറ്റ് സൊല്യൂഷനുകളുടെയും സേവനങ്ങളുടെയും മുൻനിര ദാതാക്കളായ സ്കൈ ഫൈവ് അറേബ്യയുമാള്ള കരാർ അനുസരിച്ച് 2025 ഓടെ മിഡിലീസ്റ്റിലേയും നോർത്ത് ആഫ്രിക്കയിലേയും എല്ലാ വിമാനങ്ങളിലും യാത്രക്കാർക്ക് ഇൻ്റനെറ്റ് സേവനം ലഭ്യമാക്കും.

യാത്രക്കാർക്ക് വിശിഷ്ടമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനായി മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ ഈ സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള ഭാവി പദ്ധതികളെക്കുറിച്ചുള്ള ധാരണയാണ് മെമ്മോറാണ്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് STC ഗ്രൂപ്പ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

 

 

വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനം നൽകുന്നതിലൂടെ യാത്രക്കാരുടെ യാത്രാനുഭവം സമ്പന്നമാക്കുകയാണ് ലക്ഷ്യം. വായുവിലും കരയിലും വിശ്വസനീയമായ ഇൻ്റർനെറ്റ് സേവനങ്ങൾ നൽകിക്കൊണ്ട് രാജ്യത്തിൻ്റെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനുള്ള എസ്ടിസിയുടെ ഏറ്റവും പുതിയ കാൽവെപ്പാണ് കരാറെന്ന് എസ് ടി സി വിശദീകരിച്ചു.

കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷൻ (സിടിസി), പ്രമുഖ എയർലൈൻസ് എന്നിവയുടെ സഹകരണത്തോടെ എ2ജി ഘടിപ്പിച്ച വിമാനത്തിൽ “സ്കൈ ഫൈവ് അറേബ്യ” ഉപയോഗിച്ച് ഈ നൂതന സാങ്കേതിക വിദ്യ പരീക്ഷിച്ചു. ഇതിനായി റിയാദിനും ജിദ്ദയ്ക്കുമിടയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എസ്ടിസി സൂചിപ്പിച്ചു. 2025-ഓടെ രാജ്യത്തിലെയും മേഖലയിലെയും എല്ലാ വിമാനങ്ങളിലും ഇൻ്റർനെറ്റ് സേവനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ് ടി സി ചൂണ്ടിക്കാട്ടി.

2020-നെ അപേക്ഷിച്ച് 2021-ൽ സൗദികളുടെ ഇന്റർനെറ്റ് ഉപയോഗം 92 ശതമാനത്തിലധികം വർധിച്ചതായി എസ്.ടി.സി.യിലെ കാരിയേഴ്‌സ് ആൻഡ് ഓപ്പറേറ്റേഴ്‌സ് യൂണിറ്റ് ഡെപ്യൂട്ടി ഹെഡ് എഞ്ചിനിയർ മുഹന്നദ് മക്കി പറഞ്ഞു. രാജ്യത്ത് വിശ്വസനീയവും നൂതനവുമായ ആശയവിനിമയ സേവനങ്ങൾ നൽകാൻ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്.

 

 

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന പുതിയതും നൂതനവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് ഉയർന്ന വേഗതയുള്ളതും ഗുണനിലവാരമുള്ളതുമായ ആശയവിനിമയ സേവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള ഏറ്റവും പുതിയ പദ്ധതിയാണ് “സ്കൈ ഫൈവ് അറേബ്യ”യുമായുള്ള ഞങ്ങളുടെ പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ “സ്കൈ ഫൈവ് അറേബ്യ”യിലെ സെയിൽസ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ എഞ്ചിനിയർ ഹസീം ബാഹി, രാജ്യത്തും വിദേശത്തുമുള്ള വ്യോമയാന മേഖലയെ എയർ എന്ന നിലയിൽ പിന്തുണയ്ക്കുന്നതിൽ “stc” യുമായുള്ള പങ്കാളിത്തത്തിൽ സന്തോഷം പ്രകടിപ്പിച്ചു.

എയർക്രാഫ്റ്റ് എ2ജിയിൽ ഇന്റർനെറ്റ് സേവനങ്ങൾ, എംഎസ്എസ് ഉപഗ്രഹങ്ങൾ വഴിയുള്ള മൊബൈൽ കമ്മ്യൂണിക്കേഷൻ സേവനങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾക്കായുള്ള ഫ്രീക്വൻസി സ്പെക്‌ട്രം ലേലത്തിന് എസ്ടിസി 15 വർഷത്തെ കരാർ നേടിയതായി കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചത് എന്നത് ശ്രദ്ധേയമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!