പാഞ്ഞടുക്കുന്ന ട്രെയിനിനു മുന്നിൽ തലച്ചുമടുമായി വയോധികമാർ; ഓടിയെത്തി റെയിൽവേ പൊലീസ്: വിഡിയോ
ട്രെയിൻ വരുന്ന സമയം, തലച്ചുമടും ബാഗുകളും താങ്ങി റെയിൽവേ ട്രാക്കിൽ കുടുങ്ങിയ രണ്ട് വയോധികമാരെ ചടുലനീക്കത്തിലൂടെ രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്. മധ്യപ്രദേശിലെ ഹൊഷങ്കാബാദ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോമിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ സംഭവം റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ പങ്കുവച്ചു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റെയിൽവേ ട്രാക്കുകൾ ഓരോന്നായി കടന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാനായിരുന്നു വൃദ്ധകളുടെ ശ്രമം. ദൂരെ നിന്നും ട്രെയിൻ വരുന്നതു കണ്ട ഇവർ അതേ ട്രാക്കിലൂടെ തന്നെ പ്ളാറ്റ്ഫോമിലേക്ക് ഓടിയെത്തുകയായിരുന്നു. ഇതുകണ്ട റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ വേഗം അവരുടെ കൈപിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടു. സമീപമുണ്ടായിരുന്ന യാത്രക്കാരും സഹായത്തിനെത്തി.
‘സുരക്ഷയാണ് പരമപ്രധാനം. അവിടെയുണ്ടായിരുന്ന ആർപിഎഫ്, ജിആർപി ഉദ്യോഗസ്ഥന്മാർ ജാഗ്രത പുലർത്തിയതുകൊണ്ടാണ് രണ്ടുപേരെ രക്ഷപ്പെടുത്താനായത്. എല്ലായ്പ്പോഴും ഓവർ ബ്രിഡ്ജിലൂടെ തന്നെ പ്ലാറ്റ്ഫോമിലേക്ക് കടക്കാന്‍ ശ്രമിക്കുക’.–വിഡിയോ പങ്കുവച്ച് റെയിൽവേ മന്ത്രാലയം കുറിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണുക..
सुरक्षा ही सर्वोपरि!
मध्य प्रदेश के होशंगाबाद रेलवे स्टेशन पर सतर्क आरपीएफ एवं जीआरपी के जवानों ने पटरी पार कर रहीं दो बुजुर्ग महिलाओं की जान बचाई।
कृपया एक प्लेटफॉर्म से दूसरे प्लेटफॉर्म पर जाने के लिए सदैव फुटओवर ब्रिज का इस्तेमाल करें। pic.twitter.com/mb2DKrFYVK
— Ministry of Railways (@RailMinIndia) December 20, 2022