സൗദി അറേബ്യയിൽ കാറുകൾക്കായുള്ള ആനുകാലിക സാങ്കേതിക പരിശോധനയിലൂടെ ഫഹസ് അഥവാ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുവാൻ അഗ്നിശമന ഉപകരണവും, ത്രികോണാകൃതിയിലുള്ള റിഫ്ലക്ടറും നിർബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കാറുകൾ പോലുള്ള ചെറിയ വാഹനങ്ങൾക്ക് ഇവ ആവശ്യമാണെന്നത് ഒരു അലേർട്ട് മാത്രമാണ്. ഫഹസ് ലഭിക്കുവാൻ ഇവർ നിർബന്ധമില്ലെന്നും അധികൃതർ അറിയിച്ചു.

ഫഹസിനായുള്ള വാഹനങ്ങളുടെ പരിശോധനയിൽ അഗ്നിശമന ഉപകരണവും (ഫയർ എക്സിറ്റിംഗുഷർ), ത്രികോണാകൃതിയിലുള്ള റിഫ്ലക്ടറും നിർബന്ധമാണോ എന്ന് ചോദ്യത്തോട് ട്വിറ്റർ വഴിയാണ് അധികൃതർ വിശദീകരണം നൽകിയത്. പൊതു വിപണിയിൽ ഇത്തരം ഉപകരണങ്ങളുടെ ലഭ്യത കുറവ് ചൂണ്ടിക്കാണിച്ച് കൊണ്ട് ചോദിച്ച ചോദ്യത്തിനുള്ള പ്രതികരണത്തിലാണ് അധികൃതർ നിലപാട് വിശദീകരിച്ചത്.

കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കും ഫഹസ് ലഭിക്കുവാൻ അഗ്നിശമന ഉപകരണവും, ത്രികോണ റിഫ്ലക്ടറും നിർബന്ധമാണെന്ന് പീരിയോഡിക് ടെക്നിക്കൽ ഇൻസ്‌പെക്ഷൻ പ്രോഗ്രാം നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക