സൗദിയിലെ ജിദ്ദയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു

സൗദിയിലെ ജിദ്ദയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ വെള്ളൂർ സ്വദേശി നെച്ചിത്തടത്തിൽ അബൂബക്കറാണ് മരിച്ചത്.

ദീർഘകാലമായി ജിദ്ദയിലെ ഹയ്യ നഈമിൽ പൊടിമിൽ നടത്തിവരികയായിരുന്നു. ഭാര്യ മൈമൂന. മക്കൾ – സൽമാൻ ഫാരിശ്, ഷംനാദ്. ഇരുവരും വിദ്യാർത്ഥികളാണ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് (തിങ്കളാഴ്ച) മഗ്‌രിബ് നമസ്കാരാനന്തരം ഹയ്യ അൽ ഫൈഹയിലെ മസ്‌ജിദ്‌ റഹ്‌മാനിയ്യ മഖ്ബറയിൽ ഖബറടക്കുമെന്ന് ജിദ്ദ കെ എം സി സി വെൽഫെയർ വിങ്ങിന്റെ ചുമതലയുള്ള സെക്രട്ടറി ഇസ്‌ഹാഖ്‌ പൂണ്ടോളി അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!