സൗദിയില്‍ കിണറ്റില്‍ വീണ യുവാവിനെയും, മലയിൽ നിന്ന് വീണ നുഴഞ്ഞുകയറ്റക്കാരനെയും രക്ഷപ്പെടുത്തി
സൗദിയിൽ കിണറിൽ വീണ സൗദി പൗരനെയും മലയിൽനിന്ന് വീണ നുഴഞ്ഞുകയറ്റക്കാരനെയും രക്ഷപ്പെടുത്തി. മധ്യപ്രവിശ്യയിൽപെട്ട വാദിദവാസിറിലും തെക്കുപടിഞ്ഞാറൻ സൗദിയിലെ ജീസാനിലുമാണ് രണ്ട് സംഭവങ്ങളിൽ സിവിൽ ഡിഫൻസിെൻറ ഇടപെടലിൽ രണ്ട് ജീവനുകൾ രക്ഷപ്പെട്ടത്.
വാദിദവാസിറിന് കിഴക്ക് അൽശറാഫാ ഡിസ്ട്രിക്ടിലെ കൃഷിയിടത്തിലെ കിണറിൽ സൗദി പൗരൻ വീണതായി സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. ആധുനിക സാങ്കേതിക സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് സിവിൽ ഡിഫൻസ് അധികൃതർ സൗദി പൗരനെ കിണറിൽ നിന്ന് രക്ഷിച്ചത്.
പരിക്കേറ്റ സൗദി പൗരനെ പിന്നീട് റെഡ് ക്രസൻറ് ആംബുലൻസിൽ വാദിദവാസിർ ജനറൽ ആശുപത്രിയിലേക്ക് നീക്കി. ജിസാനിൽ ദുർഘടമായ മലമ്പ്രദേശത്തു നിന്ന് വീണ് പരിക്കേറ്റ നുഴഞ്ഞുകയറ്റക്കാരനെയാണ് സിവിൽ ഡിഫൻസ് രക്ഷിച്ചത്. പരിക്കേറ്റ ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് നീക്കിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
(ഫോട്ടോ: 1. വാദിദവാസിറിൽ കിണറിൽ വീണ സൗദി പൗരനെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തുന്നു, 2. ജിസാനിൽ ദുർഘടമായ മലമ്പ്രദേശത്തു നിന്ന് വീണ് പരിക്കേറ്റ നുഴഞ്ഞുകയറ്റക്കാരനെ രക്ഷപ്പെടുത്തി കൊണ്ടുപോകുന്നു)