പാചകവാതക വില 500 രൂപയാക്കി കുറക്കും – രാജസ്ഥാൻ മുഖ്യമന്ത്രി – വീഡിയോ
പാചകവാതക വില 500 രൂപയാക്കി കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 2023 ഏപ്രിൽ ഒന്നു മുതൽ ബിപിഎൽ വിഭാഗത്തിൽ പെടുന്നവർക്കാണ് സിലിണ്ടറിന് 500 രൂപ നിരക്കിൽ പാചകവാതകം ലഭിക്കുക. 1050 രൂപ കൊടുത്ത് പാചക വാതകം വാങ്ങുന്നവർക്ക് ആശ്വാസമേകാനാണു പ്രഖ്യാപനമെന്നു ഗെലോട്ട് പറഞ്ഞു.
‘‘സർക്കാർ വിഷയം സൂക്ഷ്മമായി പഠിച്ചു. അടുത്ത നിയമസഭയിൽ ബജറ്റിൽ ഇക്കാര്യം അവതരിപ്പിക്കും. പാചകവാതകം വിതരണം ചെയ്യുന്ന ഉജ്വല യോജന പദ്ധതിയിലൂടെ നരേന്ദ്ര മോദി സർക്കാർ നാടകം കളിക്കുകയാണ് ചെയ്തത്. ഗ്യാസ് സിലിണ്ടറുകൾ ഇപ്പോൾ ഉപയോഗ ശൂന്യമായിക്കിടക്കുന്നു. 400 രൂപയുണ്ടായിരുന്ന പാചകവാതകത്തിന് 1040 രൂപയായതോടെ ആരും വാങ്ങാതായി. ബിപിഎൽ വിഭാഗത്തിൽ ഉജ്വല യോജന പദ്ധതിപ്രകാരം പാചകവാതകം ലഭിച്ചവരുടെ വിവരങ്ങൾ ശേഖരിക്കും. ഏപ്രിൽ ഒന്നു മുതൽ 500 രൂപ നിരക്കിൽ 12 സിലിണ്ടറുകൾ ഒരു വർഷം ലഭിക്കും.–ഗെലോട്ട് പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഗെലോട്ട് ഇക്കാര്യം പറഞ്ഞത്. അടുത്ത വർഷം രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗെലോട്ടിന്റെ പ്രഖ്യാപനം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം..
राजस्थान में BPL और उज्ज्वला योजना के अंतर्गत आने वाले लोगों को 1 अप्रैल से '500 रुपए' में मिलेगा रसोई गैस सिलेंडर।
मुख्यमंत्री, श्री @ashokgehlot51 की बड़ी घोषणा।#AlwarBoleBharatJodo pic.twitter.com/aD56DWwxo1
— Congress (@INCIndia) December 19, 2022