നിരാശനായി ഗ്രൗണ്ടിലിരുന്നു; എംബാപ്പെയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് ഫ്രാൻസ് പ്രസിഡണ്ടും, അർജൻ്റീന ഗോളിയും – ചിത്രങ്ങൾ

ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയോട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിന് പിന്നാലെ വികാരാധീനനായി ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെ. ഗ്രൗണ്ടില്‍ നിരാശനായി ഇരുന്ന എംബാപ്പെയെ ആശ്വസിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഗ്രൗണ്ടില്‍ നേരിട്ടെത്തി. പെനാല്‍ട്ടി ഷൂട്ടൗട്ടിന് പിന്നാലെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസും എംബാപ്പെയെ ആശ്വസിപ്പിക്കാനെത്തി.

അത്യന്തം നാടകീമായ രാത്രിയില്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം കിലിയന്‍ എംബാപ്പെ സ്വന്തമാക്കിയിരുന്നു. ഫൈനലിലെ ഹാട്രിക്ക് നേട്ടത്തോടെയാണ് ലോകകപ്പിലെ ഏഴു മത്സരങ്ങളില്‍ എട്ടു ഗോളുകളോടെ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. ഫൈനല്‍ വരെ മെസ്സിയും എംബാപ്പെയും അഞ്ചുഗോള്‍വീതം നേടിയിരുന്നു.

ഫൈനലില്‍ പെനാല്‍ട്ടിയിലൂടെ മെസ്സി ആറാം ഗോള്‍ നേടി. പെനാല്‍ട്ടി ഉള്‍പ്പെടെ ഇരട്ട ഗോളടിച്ച് എംബാപ്പെ അത് മറികടന്നെങ്കിലും അധികസമയത്തെ വിജയ ഗോള്‍ കൊണ്ട് വീണ്ടും മെസ്സി എംബാപ്പെക്ക് ഒപ്പമെത്തി. എന്നാല്‍ അധിക സമയത്ത് പെനാല്‍ട്ടിയിലൂടെ മൂന്നാംഗോള്‍ നേടിയ എംബാപ്പെ മെസ്സിയെ മറികടന്നു.

 

 

ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് എംബാപ്പെ. 1966-ല്‍ ഇംഗ്ലണ്ടിന്റെ ജഫ് ഹസ്റ്റാണ് ആദ്യമായി ഫൈനലില്‍ ഹാട്രിക്കടിച്ചത്. എംബാപ്പെ രണ്ട് അസിസ്റ്റുകളും നേടി. 2018 ലോകകപ്പില്‍ യുവ താരമായിരുന്നു എംബാപ്പെ. കഴിഞ്ഞതവണ ഏഴ് മത്സരങ്ങളില്‍നിന്ന് നാലുഗോളാണ് എംബാപ്പെ കുറിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Share
error: Content is protected !!