ലോകകപ്പ് ഫൈനൽ മത്സരം: beIN സ്പോർട് യുട്യൂബ് ലൈവ് ലഭ്യമായി തുടങ്ങി

അറബ് മണ്ണിൽ വിരുന്നൊരുക്കിയ ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൻ്റെ ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരങ്ങൾ യൂട്യൂബ് വഴി സംപ്രേഷണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനലിന്റെ തത്സമയ ബഹുഭാഷ കവറേജ് യൂട്യൂബ് വഴി സംപ്രേഷണം ചെയ്യാൻ beIN മീഡിയ ഗ്രൂപ്പാണ് തയ്യാറെടുത്തിരിക്കുന്നത്.

 

അറബ് ലോകത്തെ ആദ്യത്തെ ടൂർണമെന്റ്, മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയി ലെയും പ്രേക്ഷകർക്ക് കാണുന്നതിനുള്ള അവസരമൊരുക്കുന്നതിൻ്റെ ഭാഗമായി beIn സ്‌പോർട്‌സിന്റെ ഫ്രീ-ടു-എയർ ചാനലിൽ മത്സരം സംപ്രേഷണം ചെയ്യും. മത്സരം മാത്രമല്ല, ഞായറാഴ്ച ദിവസത്തെ മുഴുവൻ കവറേജും beIN-ന്റെ ഔദ്യോഗിക YouTube ചാനലിൽ സൗജന്യ സ്ട്രീം ലഭ്യമാകും. ലൂസൈല്‍ സ്റ്റേഡിയിത്തല്‍ വൈകിട്ട് ആറു മണിക്കാണ് മത്സരമെങ്കിലും beIN SPORTS MAX 1 ചാനലിലും യുട്യൂബ് ചാനലിലും രാവിലെ 8 മണി മുതല്‍തന്നെ അറബിക് കവറേജ് ആരംഭിച്ചു.

 

 

 

മൂന്നാം ലോകകപ്പ് കിരീടം ഉറപ്പിക്കാൻ ഒരുങ്ങിയിരിക്കുന്ന അർജന്റീന ടീമും നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസും തമ്മിലുള്ള ഞായറാഴ്ചത്തെ ഫൈനൽ ട്രോഫി മത്സരം ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന കായിക ഇനങ്ങളിൽ ഒന്നായിരിക്കുമെന്നാണ് കരുതുന്നത്.

ഞായറാഴ്ച നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഫൈനൽ ഫുട്‌ബോളിനും അറബ് ലോകത്തിനും beIN നിനും ചരിത്രപരമായ അവസരമായിരിക്കുമെന്ന് beIN മെനയുടെ സിഇഒ മുഹമ്മദ് അൽ സുബൈ പറഞ്ഞു. ഇക്കാരണത്താൽ തന്നെ, അത് കാണാൻ ആഗ്രഹിക്കുന്ന പരമാവധി ആളുകൾക്ക് ഇത് ലഭ്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

യുട്യൂബ് ലൈവ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!