ഫ്രാന്‍സിന് തിരിച്ചടി; ജിറൂഡും വരാനെയും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്, അർജൻ്റീന ക്യാമ്പിൽ ആശ്വാസം

2022 ഫിഫ ലോകകപ്പ് ഫൈനലില്‍ കളിക്കാനിറങ്ങുന്നതിന് മുന്‍പ് ഫ്രാന്‍സിന് തിരിച്ചടി. സീനിയര്‍ താരങ്ങളായ ഒലിവിയര്‍ ജിറൂഡും റാഫേല്‍ വരാനെയും ഫൈനലില്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഫൈനലിന് മുന്നോടിയായുള്ള ഫ്രാന്‍സിന്റെ പരിശീലനത്തില്‍ ഇരുവരും പങ്കെടുത്തിട്ടില്ല.

പനി പിടിച്ച വരാനെ ഇതുവരെ അസുഖത്തില്‍ നിന്ന് മോചിതനായിട്ടില്ല. ഫ്രാന്‍സ് ക്യാമ്പില്‍ നിരവധി താരങ്ങള്‍ക്ക് പനി ബാധിച്ചിരുന്നു. വരാനെയ്ക്ക് പകരം ഡായോ ഉപമെക്കാനോ പരിശീലനം നടത്തി.

ജിറൂഡിന് പകരം മാര്‍ക്കസ് തുറാം ടീമിലിടം നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജിറൂഡ് ഇല്ലാത്തത് ഫ്രാന്‍സ് ടീമിന് തിരിച്ചടിയാണ്. ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരേ മികച്ച കളി പുറത്തെടുക്കുമെന്ന് ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് അറിയിച്ചിട്ടുണ്ട്. 2018-ല്‍ ഫ്രാന്‍സിന് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ദെഷാംപ്‌സ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!