കുടുംബ വഴക്കിനിടെ ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവതി അറസ്റ്റില്‍

ഒമാനില്‍ കുടുംബ തര്‍ക്കത്തിനിടെ ബന്ധുവിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. ഷിനാസ് വിലായത്തിലാണ് സംഭവം. ബന്ധുവിനെ കുത്തിയ ഇവര്‍ സ്വയം പരിക്കേല്‍പ്പിക്കുകയും ചെയ്തു. സ്വദേശി സ്ത്രീയാണ് പിടിയിലായത്.

 

കുടുംബ വഴക്കിനിടെയാണ് യുവതി ബന്ധുവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ബന്ധുവിന് നിരവധി പരിക്കുകളേറ്റതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ ആരോഗ്യനില ഗുരുതരമല്ല. അറസ്റ്റ് ചെയ്ത സ്ത്രീക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് പൊലീസ് അറിയിച്ചു. ഈ മാസം ആയുധം കൊണ്ട് ആക്രമിച്ച രണ്ട് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.രണ്ട് സ്ത്രീകള്‍ മരിച്ചു. ഒരു സംഭവം മസ്‌കറ്റിലും മറ്റൊന്ന് അല്‍ ദാഹിറ ഗവര്‍ണറേറ്റിലുമായിരുന്നു.

 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സംഭവത്തിൽ ഒമാനില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. ഒമാന്‍ സ്വദേശിനിയെയാണ് യുവാവ് കുത്തിക്കൊന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. സംഭവത്തിന്റെ വിശദാംശങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായ യുവാവിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!