ലയണൽ മെസ്സിയുടെ അർജൻ്റീന കപ്പുയർത്തുന്നതിനോട് താൽപര്യമില്ല; ഫ്രാൻസാണ് ഇഷ്ട ടീം – റൊണാൾഡോ

ലയണൽ മെസ്സിയുടെ അർജന്റീന 2022 ലെ ഫിഫ ലോകകപ്പ് കിരീടം ഉയർത്തുന്നതിനെ പിന്തുണക്കുന്നില്ലെന്ന് ഇതിഹാസ ബ്രസീലിയൻ ഫോർവേഡ് റൊണാൾഡോ പറഞ്ഞു. അർജൻ്റീന തൻ്റെ ഫേവറൈറ്റ് ടീമല്ലെന്നും റോണാൾഡോ കൂട്ടിച്ചേർത്തു. അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമിഫൈനലിന് മുന്നോടിയായി മാധ്യമങ്ങളുമായി ഒരു റൗണ്ട് ടേബിൾ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർജൻ്റീനക്കനുകൂലമായി എത്ര കോലാഹളങ്ങളുണ്ടെങ്കിലും താൻ അർജന്റീനയെ പിന്തുണക്കുന്നില്ലെന്നും റോണാൾഡോ കൂട്ടിച്ചേർത്തു.

 

ബ്രസീലും, ഫ്രാൻസുമാണ് തൻ്റെ ഇഷ്ട ടീമുകൾ. ആ നിലപാടിൽ ഉറച്ച് നിൽക്കുന്നു. ബ്രസീൽ ബ്രസീൽ ടൂർണമെന്റിൽ നിന്ന് പുറത്തായതിനാൽ ഫ്രാൻസ് കപ്പുയർത്തുണമെന്നാണ് ആഗ്രഹം. തുടക്കം മുതൽ, എന്റെ പ്രവചനം എല്ലായ്പ്പോഴും ഫൈനലിൽ ബ്രസീലും ഫ്രാൻസും ആയിരുന്നുവെന്നും റോണാൾഡോ പറഞ്ഞു.

“ബ്രസീൽ ഇപ്പോഴില്ല. എന്നാൽ ഫ്രാൻസ്, മത്സരത്തിനു ശേഷം, അവരുടെ ഫാവറിറ്റ് പദവി നിലനിറുത്തുന്നു, ഞാൻ ഇപ്പോഴും ഫ്രാൻസിനെ വളരെയേറെ പ്രിയപ്പെട്ടവരായാണ് കാണുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു

ടൂർണമെന്റിലെ അവസാന ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെയാണ് സെമി ഫൈനൽ ലൈനപ്പുകളെ തീരുമാനിച്ചത്. നിലവിലെ ചാമ്പ്യൻമാർ ആവേശഭരിതരായ മൊറോക്കൻ ടീമിനെതിരെ സമനിലയിൽ പിരിഞ്ഞു, ടൂർണമെന്റിന്റെ സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി. മൊറോക്കോയുടെ വിജയത്തിൽ റൊണാൾഡോ അത്ഭുതപ്പെട്ടു, ഇത് ഫുട്ബോളിന്റെ സമ്മാനമാണെന്നും റോണാൾഡോ പറഞ്ഞു.

ഒരു ആഫ്രിക്കൻ ടീം ലോകകപ്പിന്റെ സെമിഫൈനലിൽ എത്തുന്നത് ഫുട്ബോൾ ചരിത്രത്തിലെ മഹത്തായ അധ്യായമാണന്നും അദ്ദേഹം പറഞ്ഞു. “മൊറോക്കോയിലെ പ്രതികരണങ്ങൾ ഞാൻ കണ്ടു, ഫുട്ബോൾ ഞങ്ങൾക്ക് നൽകുന്നത് വളരെ മനോഹരമാണ്,” മുൻ താരം കൂട്ടിച്ചേർത്തു.

ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ സെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടുമ്പോൾ അൽ ബയാത് സ്റ്റേഡിയത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും.

ടൂർണമെന്റിന്റെ ഫൈനൽ ഡിസംബർ 18 നാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!