സൗദിയിൽ ബസ് മറിഞ്ഞ് 2 പേർ മരിച്ചു, 9 പേർക്ക് പരിക്കേറ്റു

റിയാദ്: സൌദിയിൽ റിയാദ്- ദമ്മാം റോഡിൽ അൽ മആദിൻ പാലത്തിന് ശേഷം ട്രാൻസ്പോർട്ട് ബസ് മറിഞ്ഞ് രണ്ട് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളയാഴ്ചയാണ് അപകടമുണ്ടായത്.

ഒരു സ്വദേശി പൌരനാണ് അപകടം സംഭന്ധിച്ച വിവരം റിയാദ് മേഖലയിലെ റെഡ് ക്രസന്റ് അതോറിറ്റിയുടെ കൺട്രോൾ റൂമിൽ അറിയിച്ചത്. ഉടൻ തന്നെ റെഡ് ക്രസൻ്റിൻ്റെ 3 ടീമുകളും 10 ആംബുലൻസ് ടീമുകളും സംഭവസ്ഥലത്തെത്തെത്തി രക്ഷാ പ്രവർത്തനമാരംഭിച്ചു.

പരിക്കേറ്റവരിൽ ചിലരുടേത് ഗുരതരമാണ്. പരിക്കേറ്റവരെയെല്ലാം അടുത്തുള്ള ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി. എന്നാൽ മരിച്ചരവും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്നത് വ്യക്തമല്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!