അര്‍ജൻ്റീന സെമിയില്‍, ബ്രസീല്‍ പുറത്ത്; ഷൂട്ടൗട്ടിൽ താരമായി എമിലിയാനോ

ആവേശം പെനാല്‍ട്ടി ഷൂട്ടൗട്ടോളം എത്തിയ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന ജയിച്ചുകയറിയപ്പോള്‍ (4-3) നെയ്മറുടെ ബ്രസീല്‍ തോറ്റുപുറത്തായി(4-2). ഗോളടിച്ചും അടിപ്പിച്ചും നായകന്‍ ലയണല്‍ മെസ്സി നിറഞ്ഞാടിയ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ മറികടന്ന് അര്‍ജന്റീന ലോകകപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലിലെത്തി. മറ്റൊരു മത്സരത്തില്‍ നെയ്മറുടെ ഗോളിന് ബ്രസീലിനെ രക്ഷിക്കാനായില്ല. ക്രൊയേഷ്യയോടു തോറ്റ് ബ്രസീല്‍ ലോകകപ്പില്‍നിന്നു പുറത്തായി. ചൊവ്വാഴ്ച രാത്രി 12.30-ന് ആദ്യ സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും.

നിശ്ചിത സമയത്തും അധികസമയത്തും അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം സമനിലയില്‍ (2-2) തുടര്‍ന്നു. അര്‍ജന്റീനയ്ക്കായി മോളിന (35), ലയണല്‍ മെസ്സി (73 പെനാല്‍ട്ടി) എന്നിവരാണ് ഹോളുകള്‍ നേടിയത്. നെതര്‍ലന്‍ഡ്‌സിനായി വൗട്ട് വെഗോസ്റ്റ് (83, 90+11) ഗോളുകള്‍ നേടി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഒന്ന്, രണ്ട് ഷോട്ടുകള്‍ പാഴായി. അര്‍ജന്റീനയുടെ നാലാം ഷോട്ട് പുറത്തുപോയെങ്കിലും അഞ്ചാം ഷോട്ട് വലയിലെത്തിയതോടെ അവര്‍ ജയം ഉറപ്പിച്ചു. നിശ്ചിതസമയത്തും (00) അധികസമയത്തും (11) സമനിലയിലായപ്പോഴാണ് ക്രൊയേഷ്യ-ബ്രസീല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്.

ഓറഞ്ചുപടയെ തകര്‍ത്ത് മെസ്സിയും സംഘവും സെമിയില്‍

വാമോസ് മാര്‍ട്ടിനസ്…. വാമോസ് അര്‍ജന്റീന….. അര്‍ജന്റീനയുടെ ഫുട്ബോള്‍ ചരിത്രത്തില്‍ ഇനി ലയണല്‍ മെസ്സി മാത്രമല്ല ഹീറോ ഇതാ ഒരു പേര് കൂടി. എമിലിയാനോ മാര്‍ട്ടിനെസ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എണ്ണം പറഞ്ഞ രണ്ട് കിക്കുകള്‍ ഇടത്തോട്ടും വലത്തോട്ടും ചാടി കുത്തിയകറ്റിയ മാര്‍ട്ടിനസിന്റെ മിടുക്കില്‍ ഡച്ച് പടയെ മറികടന്ന് ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് അര്‍ജന്റീന. ഇത്രമേല്‍ ആവേശം നിറഞ്ഞ ഒരു മത്സരം ഇനിയുണ്ടാകുമോ? അടിയും തിരിച്ചടിയുമായി ആവേശക്കൊടുമുടി കയറിയ വാശിയേറിയ പോരാട്ടത്തില്‍ കരുത്തരായ നെതര്‍ലന്‍ഡ്സിനെ കണ്ണീരുകുടിപ്പിച്ച് മെസ്സിയും സംഘവും സെമി ഫൈനലിലേക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന വിജയം നേടിയത്. 4-3 എന്ന സ്‌കോറിനാണ് ആല്‍ബിസെലസ്റ്റസിന്റെ വിജയം. നെതര്‍ലന്‍ഡിന്റെ ആദ്യ രണ്ട് കിക്കുകളും പാഴായപ്പോള്‍ അര്‍ജന്റീനയുടെ നാലാം കിക്കാണ് ലക്ഷ്യം കാണാതെ പോയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!