സൗദിയിലെ ജിദ്ദയിൽ രണ്ടു പ്രവാസി മലയാളികൾ ഹൃദയാഘാതം മൂലം മരണപ്പെട്ടു

സൗദിയിലെ ജിദ്ദയിൽ രണ്ടു പ്രവാസി മലയാളികൾ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

മലപ്പുറം, എആർ നഗർ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുൽ കരീം  (55), പാലക്കാട്, ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി പുത്തൻ പീടിയേക്കൽ  സൈതലവി (55) എന്നിവരാണ് ഇന്ന് വിവിധ ആശുപത്രികളിൽ വെച്ച് മരണപ്പെട്ടത്. നെഞ്ചുവേദനയെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അന്തരിച്ച അബ്ദുൽ കരീം ഹയ്യ സനാബീലിൽ ബഖാല ജീവനക്കാരനായിരുന്നു. സൈതലവി അമീർ ഫവാസിൽ ഹൗസ്‌ ഡ്രൈവറായും ജോലി ചെയ്ത് വരികയായിരുന്നു.

ചുനങ്ങാട് പുത്തൻ പീടിയേക്കൽ കുഞ്ഞാലിയുടെയും പാത്തുമ്മയുടെയും മകനാണ് സൈതലവി. കദീജയാണ് സൈതലവിയുടെ ഭാര്യ.

എ.ആർ നഗറിലെ പണ്ടാരപ്പെട്ടി കുഞ്ഞിമൂസയുടേയും, കുഞ്ഞാമിയുടെയും മകനാണ് മരിച്ച അബ്ദുൽ കരീം. ആയിഷാബിയാണ് അബ്ദുൽ കരീമിന്റെ ഭാര്യ.

ഇരുവരുടെയും മൃതദേഹങ്ങൾ ജിദ്ദയിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെഎംസിസിയുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നതായി കെഎംസിസി വെൽഫെയർ വിംഗ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

എആർ നഗർ സ്വദേശി അബ്ദുൽകരീം

 

ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി സൈതലവി

Share
error: Content is protected !!