യാത്രക്കായി എയർപോർട്ടിൽ എത്തിയപ്പോൾ വെറുതെ ഡ്യൂട്ടി ഫ്രീയിൽ നിന്നൊരു ടിക്കെറ്റെടുത്തു; നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 7 കോടി
ബുധനാഴ്‍ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ 407 സീരിസ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് മെഗാ സമ്മാനം. ദുബൈയില്‍ താമസിക്കുന്ന 46 വയസുകാരന്‍ ജയകൃഷ്‍നാണ് ഇത്തവണ 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനത്തിന് അര്‍ഹനായത്. ബുധനാഴ്‍ച വൈകുന്നേരം ദുബൈ വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലുള്ള കോണ്‍കോഴ്‍സ് ബിയില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.
നവംബര്‍ എട്ടാം തീയ്യതി ഭാര്യയോടൊപ്പം ലണ്ടനിലേക്കുള്ള യാത്രയ്‍ക്കിടെ ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രണ്ട് കുട്ടികളുടെ പിതാവായ അദ്ദേഹം ദേറയില്‍ ഇന്റെഗ്രല്‍ നെറ്റ്‍വര്‍ക്ക് എല്‍.എല്‍.സി എന്ന കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജറായി ജോലി ചെയ്യുകയാണ്.
ഏറെ നാളായി ദുബൈ ഡ്യൂട്ടി ഫ്രീയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും വിജയിയായപ്പോള്‍ അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിരവധിപ്പേരുടെ ജീവിതത്തിലാണ് ദുബൈ ഡ്യൂട്ടി ഫ്രീ മാറ്റം വരുത്തുന്നത്. അവരില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ ഡ്യൂട്ടി ഫ്രീ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാരുന്നു ഇന്ന് നറുക്കെടുപ്പ് നടന്നത്. മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിന് ശേഷം രണ്ട് ആഡംബര വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും നടന്നു. ഒരു റഷ്യന്‍ സ്വദേശിയും മറ്റൊരു മറ്റൊരു ജര്‍മന്‍ സ്വദേശിയുമാണ് ഇന്ന് ആഡംബര കാറും ബൈക്കും നേടിയത്. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഇതുവരെ ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക