സൗദി ബജറ്റ് പ്രഖ്യാപിച്ചു; ഈ വർഷം 102 ബില്യൺ റിയാലിൻ്റെ മിച്ചം കൈവരിച്ചു, 2013ന് ശേഷമുള്ള ആദ്യ മിച്ച ബജറ്റ്. 2023 ൽ 16 ബില്യൺ റിയാലിൻ്റെ മിച്ചം പ്രതീക്ഷിക്കുന്നു
സൌദി അറേബ്യയുടെ 2022 ലെ ബജറ്റിൻ്റെ യഥാർത്ഥ കണക്കുകൾ ധനമന്ത്രാലയം പ്രഖ്യാപിച്ചു. 2013ന് ശേഷം രാജ്യം ആദ്യമായി മിച്ചം കൈവരിച്ചതായി ധനമന്ത്രാലയം അറിയിച്ചു.
102 ബില്യൺ റിയാലിന്റെ സാമ്പത്തിക മിച്ചമാണ് ബജറ്റിൽ രേഖപ്പെടുത്തിയത്. ഇത് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.6% വരും. എണ്ണ വരുമാനത്തിലെ വർദ്ധനവാണ് പ്രധാനമായും മിച്ചം കൈവരിക്കാൻ രാജ്യത്തിന് സഹായകരമായത്.
1.234 ട്രില്യൺ റിയാലാണ് 2022 ലെ വരുമാനം. ചെലവുകൾ 1.132 ട്രില്യൺ റിയാൽ ചിലവ് രേഖപ്പെടുത്തി.
2023 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ പൊതു ബജറ്റിന്റെ എസ്റ്റിമേറ്റും ധനമന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു.
ബജറ്റ് കണക്കുകൾ കാണിക്കുന്നത് 16 ബില്യൺ റിയാലിന്റെ മിച്ചമാണ് 2023 ൽ പ്രതീക്ഷിക്കുന്നത്. ഇത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 0.4 ശതമാനമായി കണക്കാക്കുന്നു. അതേസമയം പൊതു കടം 951 ബില്യൺ റിയാൽ അഥവാ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 24.6% പ്രതീക്ഷിക്കുന്നുണ്ട്.
2023 ൽ 1.13 ട്രില്യൺ റിയാലാണ് മൊത്തം വരുമാനം പ്രതീക്ഷിക്കുന്നത്. അത് 2022 ൽ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനേക്കാൾ 8.4 ശതമാനം കുറവാണ്. 1.114 ട്രില്യൺ റിയാൽ ചെലവും 2023 ൽ പ്രതീക്ഷിക്കുന്നു. ഇതനുസരിച്ച് 16 ബില്യൺ റിയാലിന്റെ മിച്ചമാണ് 2023 ൽ പ്രതീക്ഷിക്കുന്നത്.
മൊത്ത വരുമാനത്തിൽ 322 ബില്യൺ റിയാൽ നികുതിയിനത്തിലും, എണ്ണ വരുമാനം, സർക്കാർ നിക്ഷേപം, ചരക്കുകളുടെയും സേവനങ്ങളുടെയും വിൽപ്പന എന്നിവയിൽ നിന്നുള്ള ലാഭം 808 ബില്യൺ റിയാലുമാണ് 2023 ൽ പ്രതീക്ഷിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക