22 നില കെട്ടിടത്തിന് തീ പിടിച്ചു; എട്ട് പേർക്ക് പരിക്ക് – വീഡിയോ

മുംബൈയിലെ മലാഡിൽ 22 നില കെട്ടിടത്തിൽ വൻ തീപ്പിടിത്തം. അഗ്നിശമന സേനകളുടെ സമയോചിത ഇടപെടൽ മൂലം നിരവധി പേരുടെ ജീവൻ രക്ഷിക്കാനായി. നാലു ഫയർ എൻജിനുകളാണ് അപകടവിവരമറിഞ്ഞ് കുതിച്ചെത്തിയത്. ഫ്ലാറ്റിന്റെ മൂന്നാംനിലയിൽ നിന്നാണ് തീ പടർന്നത്. തീ പിടുത്തത്തിൽ പരിക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

രാവിലെ 11:04 നാണ് തീപ്പിടിത്തമുണ്ടായത്. 15 മിനിറ്റിനകം തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തിന്റെ ബാൽകണിയിൽ കുടുങ്ങിപ്പോയ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം.

 

 

ജാൻകല്യൺ നഗറിലെ മറീന എൻക്ലേവ് കെട്ടിടത്തിന്റെ 22 നില കെട്ടിടത്തിന്റെ മൂന്നാം നിലയിലെ അടച്ചിട്ട മുറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. രാവിലെ 11:04 നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്, 11:15 ന് തീ അണച്ചതായി പൗരസമിതി അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!