പുതിയ ക്യാമറയില്‍ നാല് ദിവസം കൊണ്ട് രേഖപ്പെടുത്തിയത് 6,062 ട്രാഫിക് നിയമലംഘനങ്ങള്‍

കുവൈത്തിലെ അല്‍ വഫ്റ റോഡില്‍ (റോഡ് 306) സ്ഥാപിച്ച പുതിയ ക്യാമറ സംവിധാനത്തില്‍ നാല് ദിവസം കൊണ്ട് രേഖപ്പെടുത്തിയത് 6062 നിയമ ലംഘനങ്ങള്‍. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ക്യാമറ സ്ഥാപിച്ച നവംബര്‍ 27 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവിലാണ് ഇത്രയും നിയമലംഘനങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്.

 

പിടുപി (P2P) സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറാ സംവിധാനമാണ് റോഡ് നമ്പര്‍ 306ല്‍ സജ്ജീകരിച്ചിരിക്കുന്നത്. നിശ്ചിത ദൂരം മറികടക്കാന്‍ എടുത്ത സമയം നോക്കിയാണ് ഇവിടെ വാഹനങ്ങളുടെ ശരാശരി വേഗത കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ക്യാമറകളുടെ എടുത്ത് എത്തുമ്പോള്‍ മാത്രം വാഹനങ്ങളുടെ വേഗത കുറച്ചാലും  നിയമലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ അത് രേഖപ്പെടുത്തും.

 

വഫ്റയ്ക്കും മിന അബ്‍ദുല്ലയ്ക്കും ഇടയില്‍ രണ്ട് ദിശകളിലേക്കുമുള്ള റോഡുകളില്‍ ഈ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാന്‍ അനുവദനീയമായ വേഗതയില്‍ മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്ന് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!