സൗദിയില്‍ മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴകൾ ഒഴിവാക്കുന്നതിനുള്ള ഇളവ് ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

സൗദിയില്‍ വാറ്റ് അഥവാ മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾക്കും മറ്റും മേൽ ചുമത്തിയ പിഴകള്‍ ഒഴിവാക്കി നല്‍കുന്നതിന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി അനുവദിച്ചിരുന്ന ഇളവ് ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.

കോവിഡ് മൂലം പ്രതിസന്ധിയിലായ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനായി കഴിഞ്ഞ വർഷം ജൂണിലാണ് ഈ വർഷം നവംബർ 30 വരെ  ഇളവുകൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നവംബർ 30 അവസാനിക്കുന്ന ഘട്ടത്തിൽ ഇളവ് ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി സകാത്ത് ആന്റ് ടാക്സ് അതോറിറ്റി അറിയിച്ചു.

 

ഈ ആനുകൂല്യം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. വാറ്റ് രജിസ്ട്രേഷന്‍ വൈകല്‍, നികുതി പണമടക്കാന്‍ വൈകല്‍, വാറ്റ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലതാമസം, വാറ്റ് റിട്ടേണ്‍ തിരുത്തല്‍, ഡിജിറ്റല്‍ ഇന്‍വോയിസിംഗുമായി ബന്ധപ്പെട്ട് ഫീല്‍ഡ് പരിശോധനകളില്‍ കണ്ടെത്തിയ നിയമലംഘനം തുടങ്ങിയവക്ക് ചുമത്തിയ പിഴകള്‍
ഈ കാലയളവിൽ ഒഴിവാക്കി നല്‍കും.

അതേ സമയം നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകള്‍ ആനുകൂല്യത്തില്‍ ഉള്‍പ്പെടില്ല. ഇളവ് കാലം നീട്ടി നല്‍കിയെങ്കിലും പരിശോധനകള്‍ മാറ്റമില്ലാതെ തുടരുമെന്ന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

———————————————————————————————————————————————–

 

 

 

 

Share
error: Content is protected !!