മുഖ്യമന്ത്രിക്കെതിരെ റാലി നടത്താനെത്തി; ശര്‍മിള ഉള്ളിലിരിക്കെ കാര്‍ തൂക്കിയെടുത്ത് കെട്ടിവലിച്ച് പൊലീസ് – വിഡിയോ
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ വൈ.എസ്. ശര്‍മിള ഉള്ളിലിരിക്കെ അവരുടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് തൂക്കിയെടുത്ത് കെട്ടിവലിച്ചു മാറ്റി ഹൈദരാബാദ് പൊലീസ്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെ ശര്‍മിളയുടെ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നടത്തുന്ന റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശര്‍മിള.
കെസിആറിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്കുള്ള കാറില്‍ യാത്ര ചെയ്യുമ്പോഴാണ് പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് അവരുടെ കാര്‍ തെരുവീഥികളിലൂടെ കെട്ടിവലിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കാറിനുള്ളില്‍ ശര്‍മിള ഇരിക്കുന്നതും പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.
#WATCH | Hyderabad: Police drags away the car of YSRTP Chief Sharmila Reddy with the help of a crane, even as she sits inside it for protesting against the Telangana CM KCR pic.twitter.com/i7UTjAEozD
— ANI (@ANI) November 29, 2022
#WATCH | Hyderabad: Police drags away the car of YSRTP Chief Sharmila Reddy with the help of a crane, even as she sits inside it for protesting against the Telangana CM KCR pic.twitter.com/ojWVPmUciW
— ANI (@ANI) November 29, 2022
High drama outside Pragathi Bhawan the official residence of CM #KCR after #YSRTP chief #YSSharmila reached for a protest. She is protesting against the alleged attack on her yesterday by #TRS workers. Later she along with supporters was detained by police. #Telangana pic.twitter.com/XX8pw6eT8w
— Malayalam News Desk (@MalayalamDesk) November 29, 2022
കെട്ടിവലിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച കാറിൽ നിന്നും ഡോർ തുറന്ന് ശർമിളയെ പൊലീസ് സ്റ്റേഷന് അകത്തേക്ക് കൊണ്ടുപോകുന്നു.
SR Nagar Police station. Police brought Sharmila's car from Somajiguda with a towing vehicle, Police opened the car doors and took Sharmila inside PS pic.twitter.com/652WOhUv9k
— Malayalam News Desk (@MalayalamDesk) November 29, 2022
കെസിആര്‍ സര്‍ക്കാരിനെതി ശര്‍മിളയുടെ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി പദയാത്ര ആരംഭിച്ചതിനു പിന്നാലെ ഇന്നലെ അവര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വാറംഗലില്‍ ശര്‍മിളയുടെ പാര്‍ട്ടി പ്രവര്‍ത്തകരും ടിആര്‍എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിരെ തുടര്‍ന്നായിരുന്നു നടപടി. ചന്ദ്രശേഖര റാവു സര്‍ക്കാര്‍ വമ്പന്‍ അഴിമതി നടത്തുകയാണെന്നു ചൂണ്ടിക്കാട്ടിയുള്ള പദയാത്ര ഇതുവരെ 3,500 കി.മീ പിന്നിട്ടു കഴിഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക