എൻഡിഎ സഖ്യം പിളർന്നു; ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ

തമിഴ്നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു. ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ സംസ്ഥാന – ജില്ലാ നേതാക്കളെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിനൊടുവിലാണു തീരുമാനം.

ദേശീയ തലത്തിലും എൻഡിഎയുമായി സഹകരണമില്ല. ഏകകണ്ഠമായാണു തീരുമാനമെന്നും മുന്നണിയിൽ ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്തണമെന്നു ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു തീരുമാനിക്കുമെന്നും ഡപ്യൂട്ടി ജനറൽ സെക്രട്ടറി കെ.പി.മുനുസാമി അറിയിച്ചു.

മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ചുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പരാമർശത്തെ തുടർന്നാണ് കടുത്ത തീരുമാനം. ‌‌ഇൗറോഡ് ഇൗസ്റ്റ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു പാർട്ടി നേതൃത്വവും തമ്മിലുള്ള ഉരസൽ തുടങ്ങിയത്. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്നും മുൻപ് അണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടർന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ടാണ് പ്രശ്നങ്ങൾക്കു താൽക്കാലിക പരിഹാരമുണ്ടാക്കിയത്.

അ​ണ്ണാ​മ​ലൈ മാ​പ്പ് പ​റ​ഞ്ഞാ​ൽ ക​ടും​പി​ടി​ത്തം ഉ​പേ​ക്ഷി​ക്കാ​മെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ കാ​ണാ​ൻ എ.​ഐ.​എ.​ഡി.​എം.​കെ സം​ഘം ​വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​യെ​ങ്കി​ലും കൂ​ടി​ക്കാ​ഴ്ച ന​ട​ന്നി​ല്ല. ബി.​ജെ.​പി പ്ര​സി​ഡന്‍റ് ജെ.​പി. ന​ഡ്ഡ​യെ​യും മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നെ​യും ക​ണ്ട നേ​താ​ക്ക​ൾ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചെങ്കിലും അ​നു​കൂ​ല മ​റു​പ​ടി​യ​ല്ലെന്നാണ് സൂചന.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!