നിയന്ത്രണംവിട്ട് വന്ന കാർ, മറ്റ് രണ്ട് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു; ഇവക്കിടയിൽ നിന്ന് യുവതിയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർ അറസ്റ്റിൽ-വീഡിയോ

മദീനയിൽ അശ്രദ്ധമായി വാഹനമോടിച്ച് രണ്ട് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങളെയാണ് അശ്രദ്ധമായി വന്ന മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിച്ചത്. ഈ സമയം ഒരു കൊച്ചു പെണ്കുട്ടിയുമായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സ്ത്രീയും കുട്ടിയും ഈ വാഹനങ്ങൾക്കിടയിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം വാഹനമോടിച്ച ഡ്രൈവറെ പിടികൂടിയതായി മദീന ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് നിസ്സാര പിരക്കുകൾ പറ്റിയതായും അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ ഡ്രൈവറെ തുടർ ശിക്ഷാ നടപടികൾക്കായി ട്രാഫിക് അതോറിറ്റിയിലേക്ക് കൈമാറിയിട്ടുണ്ട്.

ഒരു യുവതി ഒരു കൊച്ചു പെൺകുട്ടിയുമായി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ ഉടനെയാണ് അപകടം സംഭവിച്ചത്. അവർ വീട്ടിൽ നിന്ന് ഇറങ്ങി സെക്കൻ്റുകൾക്ക് ശേഷം നിയന്ത്രണം വിട്ട് വന്ന വാഹനം വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കൂട്ടിയിടിക്കുകയായിരുന്നു.

മദീനയിലെ അൽ-ഹംറ പരിസരത്താണ് അപകടമുണ്ടായത്. സംഭവത്തിൽ യുവതിക്കും കുട്ടിക്കും നേരിയ പരിക്കുകൾ പറ്റിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ

Share
error: Content is protected !!