സൗദിയിൽ തൊഴിൽ നിയമങ്ങഴിൽ മന്ത്രാലയം കൂടുതൽ വ്യക്തത വരുത്തി. പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്

സൌദി തൊഴിൽ നിയമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ നിർബന്ധമാണെന്നും, കരാറില്ലാതെ തൊഴിലാളികളെ ജോലി ചെയ്യാൻ നിർബന്ധിക്കുന്നത് നിയമ ലംഘനമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. തൊഴിലാളികളുമായി രേഖാമൂലമുള്ള വിശ്വാസയോഗ്യമായ തൊഴിൽ കരാറില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യകടത്തിൻ്റെ പരിധിൽപ്പെടുന്ന നിയമ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ തൊഴിലാളികളെ കൊണ്ട് നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിപ്പിക്കല്‍, തൊഴിലാളിയില്‍ നിന്ന് നിര്‍ബന്ധിത ഫീസോ ചെലവുകളോ ഈടാക്കല്‍, നിയമപരമായ അവധി നല്‍കാതിരിക്കല്‍, വിസ കച്ചവടം നടത്തുകയോ മധ്യസ്ഥത വഹിക്കുകയോ ചെയ്യല്‍, മെഡിക്കല്‍ പരീക്ഷണം നടത്തല്‍, സ്ഥാനമോ സ്വാധീനമോ ദുരുപയോഗം ചെയ്യല്‍, അവയവം നീക്കം ചെയ്യല്‍, ദുരുപയോത്തിനായി വാഹനത്തില്‍ കൊണ്ടുപോകുകയോ താമസ സൗകര്യം നല്‍കുകയോ ചെയ്യല്‍, പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കല്‍, ബലപ്രയോഗം, ഭീഷണിപ്പെടുത്തല്‍, തൊഴിലാളിയെ ഭിക്ഷാടനത്തിന് നിര്‍ബന്ധിക്കല്‍, 15 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കല്‍ ഇവയെല്ലാം മനുഷ്യക്കടത്ത് നിയമലംഘനത്തിന്റെ പരിധിയില്‍ വരുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

ഇത്തരം നിയമലംഘനം നേരിടുന്ന തൊഴിളിക്കും തൊഴിലുടമക്കെതിരിൽ പരാതി നൽകാൻ അവകാശമുണ്ട്.രാജ്യത്തെ പരിഷ്കരിച്ച തൊഴിൽ നിയമപ്രകാരം ഓരോ തോഴിലാളിയും തൊഴിലുടമയും തമ്മിൽ ഓണ്ലൈനായി തൊഴിൽ കരാർ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഇരു കൂട്ടർക്കുമിടയിൽ തൊഴിൽ തർക്കങ്ങളുണ്ടാകുമ്പോൾ ഈ കരാർ അടിസ്ഥാനാക്കിയായിരിക്കും തീർപ്പ് കൽപ്പിക്കുക. കൂടാതെ തൊഴിലാളിയുടേയും തൊഴിലുടയുടേയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതും തൊഴിൽ കരാറിൻ്റെ ലക്ഷ്യമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!