ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി; വാഹനത്തിനടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു

പിക്കപ് വാനിന്റെ പഞ്ചറായ ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാഹനത്തിനടിയിൽപ്പെട്ട് യുവാവിനു ദാരുണാന്ത്യം. പൊൻകുന്നം കോയിപ്പള്ളി അഫ്സൽ (25) ആണു മരിച്ചത്. പൊൻകുന്നം കെഎസ്ഇബി ഓഫിസിനു സമീപമാണ് അപകടമുണ്ടായത്.

കൊല്ലം-തേനി ദേശീയപാതയില്‍ പൊന്‍കുന്നം ശാന്തിപ്പടിയ്ക്ക് സമീപം ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.

തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയുമായി പൊൻകുന്നത്തേക്ക് വരികയായിരുന്ന പിക്കപ്പിന്റെ ടയറാണ് പഞ്ചറായത്. ഇത് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ജാക്കി തെന്നി ഡ്രൈവറായ അഫ്സലിന്റെ മേലേക്ക് പതിച്ചത്.

അപകട സമയത്ത് പിക്ക് വാനിൽ നിറയെ പച്ചക്കറി ലോഡുണ്ടായിരുന്നു. അഫ്സലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!