പി.വി.അബ്ദുൽ വഹാബ് എം.പി.ക്ക് ജിദ്ദ കെ.എം.സി.സി സ്വീകരണം നൽകി – ചിത്രങ്ങൾ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ട്രഷററും രാജ്യസഭ മെമ്പറുമായ പി.വി അബ്ദുൽ വഹാബ് എം.പിക്ക് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി സ്വീകരണം നൽകി. തിങ്കളാഴ്ച ജിദ്ദ ഹുലൈലിലെ JNH ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു സ്വീകരണം. ജിദ്ദ കെ.എം.സി.സി.പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷനായിരുന്നു. നാഷണൽ പ്രസിഡൻ്റ് കെ.പി.മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. JNH മാനേജിംഗ് ഡയറക്ടർ വി.പി.മുഹമ്മദലി എം.പിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
ഉംറ നിർവഹിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് അബ്ദുൽ വഹാബ് എം.പി ജിദ്ദയിലെത്തിയത്. സ്വീകരണ ചടങ്ങിൽ ദേശീയ സംസ്ഥാന രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് എം.പി വിശദമായി സംസാരിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.കെ.എം.സി.സി. നാഷണൽ കമ്മിറ്റി അംഗങ്ങൾ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വിവിധ ജില്ല ഭാരവാഹികൾ അടങ്ങുന്ന പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രങ്ങൾ കാണാം..