സ്‌പെയർ പാട്‌സിൻ്റെ അഭാവം മൂലമോ മറ്റോ കാർ റിപ്പയർ ചെയ്ത് ലഭിക്കാൻ വൈകിയാൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ട് – സൗദി വാണിജ്യ മന്ത്രാലയം

കാർ മെയിൻ്റനൻസിനായി ഏജന്റിന് കൈമാറിയതിന് ശേഷം കാലതാമസം നേരിട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.  കാറിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ പകരമായി ഒരു കാറോ അല്ലെങ്കിൽ സാമ്പത്തിക നഷ്ടപരിഹാരമോ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് വാണിജ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുമ്പോൾ കാറിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും വിളിക്കുന്നതിനും ഒരു പ്രവൃത്തി ദിവസത്തിൽ കൂടുതൽ സമയമെടുക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്‌പെയർ പാർട്‌സിന്റെ അഭാവം മൂലവും ഉപഭോക്താവിന് തൻ്റെ കാറ് കൊണ്ടുള്ള പ്രയോജനം ലഭിക്കാത്തതിനാലും ഇത് സാധ്യമല്ലാത്ത സാഹചര്യത്തിൽ പകരം ഒരു കാറോ സാമ്പത്തിക നഷ്ടപരിഹാരമോ ലഭിക്കുന്നതിന് ഉപഭോക്താവിന് അവകാശമുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!