കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്ഫോടനം
കണ്ണൂര്‍: ഇരിട്ടി ചാവശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്ഫോടനം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സ്ഫോടനമുണ്ടായത്.
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് ഫലത്തതിന് പിന്നാലെ ചാവശേരിയില്‍ ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷവും തുടർന്ന് ബോംബേറും ഉണ്ടായിരുന്നു. അന്ന് കേസില്‍ പ്രതിയായ സുധീഷിന്റെ വീടിന് മുന്നിലാണ് നിലവില്‍ സ്ഫോടനമുണ്ടായത്.


