സൗദിയിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മിക്ക പ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യത
റിയാദ്: നാളെ (ചൊവ്വ) മുതൽ അടുത്ത ശനിയാഴ്ച വരെ സൌദിയിലെ ചില പ്രദേശങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യത തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ജസാൻ, നജ്‌റാൻ, അസീർ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളെ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ ഇടത്തരം മുതൽ കനത്ത മഴ വരെ പെയ്യാൻ സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലുണ്ടാകുമെന്നതിലാൽ ജിദ്ദയിലും ഹറം പള്ളി പരിസരങ്ങളിലും മഴക്ക് സാധ്യയുണ്ട്.
ദമാം, ഖോബാർ, ഖത്തീഫ്, ദഹ്‌റാൻ എന്നിവിടങ്ങളിലും കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിലും ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ശക്തമായതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്.
വാദി അൽ-ദവാസിർ, ലൈല, അൽ-അഫ്ലാജ് എന്നിവയുൾപ്പെടെ റിയാദ് മേഖലയുടെ തെക്കൻ ഭാഗങ്ങളിലേക്ക് ബുധനാഴ്ച മുതൽ മഴ വ്യാപിക്കും. അൽ-ഖർജ്, ഹോട്ടത് ബാനി തമീം, അൽ-മുസാഹിമിയ, തലസ്ഥാന നഗരി എന്നീ പ്രദേശങ്ങളിൽ വൈകുന്നേരത്തോടെ മഴയോടൊപ്പം ശക്തമായ പൊടിയും കാറ്റും എത്തുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക