ചലചിത്രതാരം ധർമ്മജൻ ബോൾഗാട്ടിയുടെ അപരൻ സൌദിയിലെ ജിദ്ദയിൽ – വീഡിയോ

മലയാള ചലചിത്രതാരം ധർമ്മജൻ ബോൾഗാട്ടിയുടെ അപരനെ സൌദി അറേബ്യയിലെ ജിദ്ദയിൽ കണ്ടെത്തി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ സുരേഷ് എന്നയാളാണ് ധർമജന്റെ അപരനായി തിളങ്ങുന്നത്. സൗദി അറേബ്യയിലെ ജിദ്ദയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായ സുരേഷിനെ മലയാളിയായ ഒരു വ്‌ളോഗറാണ് സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയത്. രൂപം കൊണ്ടും ചിരി കൊണ്ടും തനി ധർമജന്റെ പകർപ്പാണ് സുരേഷിനുള്ളത്. എം.സി ഫുഡ് സ്റ്റോറീസ് എന്ന വ്ലോഗറാണ് ധർമ്മജൻ്റെ അപരനെ പരിചയപ്പെടുത്തിയത്.

തന്നെ കാണുമ്പോൾ തമിഴ്‌നാട്ടിൽ പലരും അഭിവാദ്യം ചെയ്യാറുണ്ടായിരുന്നു ആദ്യം മനസിലായില്ല പിന്നീട് ധർമജനെ പോലെയിരിക്കുന്നത് കൊണ്ടാണ് ഇതെന്ന് മറ്റുളവർ പറഞ്ഞപ്പോഴാണ് മനസിലായതെന്ന് സുരേഷ് പറയുന്നു. ചെറുതായി മലയാളം സംസാരിക്കുന്ന സുരേഷ് ധർമജന്റെ കട്ടപ്പനയിലെ ഹൃതിക് റോഷൻ കണ്ടിട്ടുണ്ട്. അവസരം ലഭിച്ചാൽ ധർമജനെ ഒന്ന് കാണണമെന്നും സുരേഷ് പറയുന്നു.

നിരവധി പേരാണ് ജിദ്ദയിലെ ഹോട്ടലിൽ ധർമജന്റെ അപരനെ കാണാൻ എത്തുന്നത്. കേരളം ഇഷ്ടമാണെന്നും കേരളത്തിൽ വരുമെന്നും മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങി സുരേഷ് പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

 

Share
error: Content is protected !!