ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ ഉംറക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി ഉംറ ചെയ്യുന്നതിനിടെ മർവയിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു. എടരിക്കോട് മമ്മാലിപ്പടിയിൽ താമസിക്കുന്ന പൂഴിത്തറ റുഖിയ (58) യാണ് മരിച്ചത്. സഹോദരനായ മൊയ്തീനോടൊപ്പം ഇക്കഴിഞ്ഞ പത്താം തിയതിയാണ് അൽ ഹിന്ദ് ഹജ്ജ് ഗ്രൂപ്പ് വഴി ഇവർ ഹജ്ജിനെത്തിയത്.

മക്കയിലെ അജിയാദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. വേങ്ങര സ്വദേശി മുക്രിയൻ കല്ലുങ്ങൽ സൈദലവിയാണ് ഭർത്താവ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!