ഊർജ്ജ മേഖല ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് മന്ത്രി
റിയാദ്: സൌദി അറേബ്യയിലെ ഊർജ്ജ വിതരണ മേഖല നേരിടുന്ന സുരക്ഷ വെല്ലുവിളികൾ, രാജ്യത്തിൻ്റെ മാത്രമല്ല ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ പ്രതീകൂലമായി ബാധിക്കുമെന്ന് ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
ഊർജ്ജ മേഖല ഒന്നിലധികം അപകടസാധ്യതകൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ച ഊർജ്ജ വിതരണത്തിലുണ്ടായ സുരക്ഷാ പ്രശ്നം ഇതിന് ഉദാഹരണമാണ്.
ഊർജ സുരക്ഷ ഉറപ്പാക്കാൻ കൂട്ടായ പ്രവർത്തനമാണ് നടക്കുന്നത്. ഗൾഫ് രാജ്യങ്ങൾ ഇക്കാര്യത്തിൽ വേണ്ടത് നടപ്പാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളും തങ്ങളുടെ പ്രതിബദ്ധത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒപെക് + ഇല്ലായിരുന്നെങ്കിൽ വിപണിയിലെ ചാ നമുക്ക് സുസ്ഥിരമായ നിലയിലെത്താൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യ പ്രതിദിനം 10 ദശലക്ഷം ബാരൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും ഇത് ആഗോള ഉപഭോഗത്തിന്റെ 10% ആണെന്നും മന്ത്രി പറഞ്ഞു.
സൌദിയിലെ എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ യെമനിലെ ഹൂത്തികൾ നടത്തിവരുന്ന ആക്രമണങ്ങൾ സൌദിയെ മാത്രമല്ല ബാധിക്കുകയെന്നും, ആഗോള എണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും സൌദി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എണ്ണ വിതരണത്തിൽ തടസ്സം നേരിട്ടാൽ സൌദി ഉത്തരവാദിയായിരിക്കില്ലെന്നും സൌദി അറേബ്യ നേരത്തെ വ്യക്തമാക്കിയതാണ്.
വാർത്തകൾ നേരിട്ടറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd