എയർഇന്ത്യ എക്‌സ്​പ്രസ് വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; ആഴ്ചയിൽ 603 സർവീസ്

കൊച്ചി: എയർഇന്ത്യ എക്‌സ്​പ്രസിന്റെ വേനൽക്കാല ഷെഡ്യൂൾ നിലവിൽവന്നു. പരിഷ്കരിച്ച സമയക്രമമനുസരിച്ച് ആഴ്ചയിൽ 603 സർവിസുകളാണുള്ളത്. നേരത്തേ ഇത്​ 513 ആയിരുന്നു.

ജിദ്ദയിലേക്കും ക്വലാലംപൂരിലേക്കും പുതിയ സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടുനിന്ന് ജിദ്ദയിലേക്ക്​ ആഴ്ചയിൽ നാലും കൊച്ചിയിൽനിന്ന് ഒന്നും സർവിസാണുള്ളത്.

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നായി ദു​ബൈക്ക്​ ആഴ്ചയിൽ 80 സർവിസുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മംഗളൂരു, തിരുച്ചിറപ്പിള്ളി എന്നിവയടക്കം 10 വിമാനത്താവളങ്ങളിൽനിന്നാണ് ദുബൈ സർവിസ്​.

15 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും 19 ആഭ്യന്തര കേന്ദ്രങ്ങളിലേക്കുമാണ് എയർഇന്ത്യ എക്‌സ്​പ്രസ്​ സർവീസ്​. 24 വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

വാർത്തകൾ നേരിട്ടറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc‌

Share
error: Content is protected !!