ഗാർഹിക തൊഴിലാളികൾക്കും വാക്സിൻ എടുക്കാതെ സൌദിയിലേക്ക് വരാം

കൊറോണ വൈറസിനെതിരായ വാക്‌സിൻ സ്വീകരിക്കാത്ത വീട്ടു ജോലിക്കാർക്കും സൌദിയിലേക്ക് പ്രവേശിക്കുന്നതിന് തടസ്സങ്ങളിലെന്ന്  ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. സൌദിയിലേക്ക് വരുന്നവർക്കാർക്കും പിസിആർ പരിശോധന ഫലം ആവശ്യമില്ലെന്നും സിവിൽ ഏവിയേഷൻ വിശദീകരിച്ചു. 

സൌദിയിലേക്ക് വരുന്നതിന് മുമ്പ് 14 ദിവസം യാത്ര വിലക്കില്ലാത്ത രാജ്യങ്ങളിൽ താമസിക്കണമെന്ന വ്യവസ്ഥ നേരത്തെ തന്നെ പിൻവലിച്ചിരുന്നുവെന്ന കാര്യവും അതോറിറ്റി ഓർമ്മിപ്പിച്ചു. 

Share