6 മാസം പ്രായമായ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്കാന്‍ മോഡേണ

ആറ് മാസം മുതല്‍ ആറ് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാനുള്ള ലൈസന്‍സിന് അപേക്ഷിക്കുമെന്ന്  മോഡേണ അറിയിച്ചു. മോഡേണ വികസിപ്പിച്ച വാക്സിന്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് സുരക്ഷിതമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞ പശ്ചാത്തലത്തിലാണ് ലൈസന്‍സീന് അപേക്ഷിക്കുന്നത്. കുട്ടികള്‍ക്ക് വാക്സിന്‍ മൂലം പ്രതിരോധശേഷി കൂടിയതായാണ് കണ്ടെത്തല്‍.

 

അമേരിക്കയിലെ ഫുഡ് ആന്ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍, യൂറോപ്പിലെ മെഡിസിന്‍സ് ഏജന്‍സി തുടങ്ങി വിവിധ വകുപ്പുകള്‍ക്ക് ആണ് വാക്സിന്‍ വിതരണത്തിനുള്ള അനുമതിക്കായി അപേക്ഷിക്കുന്നത്. 6 വയസ്സിന് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ ഫലങ്ങൾ സന്തോഷവാർത്തയാണെന്നും അവരുടെ വാക്സിൻ പ്രകടനത്തെക്കുറിച്ചുള്ള ക്ലിനിക്കൽ ഡാറ്റ കമ്പനിയുടെ പക്കലുണ്ടെന്നും മോഡേണയുടെ ജനറൽ മാനേജർ സ്റ്റീഫൻ ബാൻസെൽ പറഞ്ഞു.

 

6 മാസം മുതൽ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ വാക്സിൻ ഫലപ്രാപ്തി 43.7% വരെ ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മുതിർന്നവരിൽ രേഖപ്പെടുത്തിയതിന് സമാനമാണെന്ന് ഈ നിരക്കെന്ന്  മോഡേണ സൂചിപ്പിച്ചു. അമേരിക്കയിലെയും കാനഡയിലെയും 11,700  കുട്ടികളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മോഡേണ റിപോര്‍ട്ട് പുറത്തുവിട്ടത്

Share
error: Content is protected !!