സൌദിയിൽ വിദേശികളുടെ പരമാവധി താമസാനുമതി ആറ് വർഷമാക്കി നിജപ്പെടുത്താൻ നീക്കം. പഠനം തുടരുന്നു

സൌദിയിൽ ആറ് വർഷത്തിൽ കൂടുതൽ വിദേശികൾക്ക് താമസാനുമതി നൽകാൻ പാടില്ലെന്ന റെഗുലേറ്ററി ഭേദഗതി സംബന്ധിച്ച് ഇത് വരെ ശൂറ കൌണ്സിൽ തീരുമാനം എടുത്തിട്ടില്ലെന്നും ഇക്കാര്യം ഇപ്പോഴും പഠിച്ച് കൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇത് വരെ എടുത്തിട്ടില്ല.

വർഷങ്ങൾക്ക് മുമ്പ് തന്നെ വിദേശികളുടെ സൌദിയിലെ താമസ കാലം ആറ് വർഷമാക്കി നിജപ്പെടുത്തണമെന്ന നിർദ്ദേശം ഉയർന്നിരുന്നു. അന്ന് ഇത് സംബന്ധിച്ച് ശൂറ കൌണ്സിലിൻ്റെ അംഗീകാരത്തിനായി മാറ്റിവെച്ചതായിരുന്നു. ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്ന നിലപാടിലായിരുന്നു ശൂറ കൌണ്സിൽ. എന്നാൽ ഈ പഠനം പൂർത്തിയായതായി ചില വെബ് സൈറ്റുകൾ വഴി വാർത്ത പ്രചരിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് അധികൃതർ ഇപ്പോൾ നിജസ്ഥിതി വ്യക്തമാക്കിയത്.

റസിഡൻസി സമ്പ്രദായത്തിൻ്റെ ആർട്ടിക്കിൾ 33 ഭേദഗതി വരുത്തി  അതിലേക്ക് ഒരു ഖണ്ഡിക ചേർക്കേണ്ടതുണ്ട്. നിർദിഷ്ട ഭേദഗതി പ്രകാരം സൌദിയിൽ താമസിക്കുന്ന വിദേശി ഏത് സാഹചര്യത്തിലായിരുന്നാലും ആറ് വർഷത്തിൽ കൂടുതൽ സൌദിയിൽ തങ്ങാൻ പാടില്ലെന്നും, എന്നാൽ ചില നടപടിക്രമങ്ങൾക്കനുസരിച്ച് ചില പ്രത്യേക കാലയളവിലേക്ക് നീട്ടാമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.

വർഷങ്ങളായി ശൂറ കൌണ്സിലിൻ്റെ പഠനത്തിലുള്ള ഈ ഭേദഗതിയാണ് പൂർത്തിയായതായി ചില വെബ് സൈറ്റുകൾ വഴി വാർത്ത പ്രചരിച്ചത്. എന്നാൽ ശൂറ കൌണ്സിൽ ഇക്കാര്യം ഇപ്പോഴും പഠിച്ച് വരികയാണെന്നും ഇത് വരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

 

സൌദിയിൽ വിദേശികളുടെ ജോലി സമയം കുറക്കണമെന്ന് നിർദ്ദേശം

 

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും പുതിയ അറിയുപ്പുകൾ ഉടൻ തന്നെ വാട്സ് ആപ്പിലൂടെ അറിയാൻ, ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!