സൗദിയിലെ ജോലി സമയം ആറ് മണിക്കൂറാക്കി കുറക്കണമെന്ന് വിദഗ്ധർ
സൌദി അറേബ്യയിൽ ദിവസേനയുള്ള ജോലി സമയം 6 മണിക്കൂറാക്കി കുറക്കുന്നത് രണ്ട് കാരണങ്ങളാൽ അനിവാര്യമായും വരാനിരിക്കുന്ന സംവിധാനമാണെന്ന് ഹ്യൂമണ് റിസോഴ്സ് സ്പെഷ്യലിസ്റ്റ് ബന്ദർ അൽ-സഫീർ പറഞ്ഞു. തൊഴിൽ നിയമങ്ങളിലെ തുടർച്ചയായ വികസനം, തൊഴിൽ ജീവിതത്തിന്റെ ഗുണനിലവാരം, ജീവനക്കാരുടെ പ്രകടനത്തിലും ഫലപ്രാപ്തിയിലും കാര്യക്ഷമതയിലുമുള്ള വർദ്ധനവ് തുടങ്ങിയ കാര്യങ്ങളിൽ അധികൃതർ പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവസവും നാലര മണിക്കൂർ ജോലി ചെയ്യുന്നതാണ് ഏറ്റവും നല്ല സംവിധാനം. ഞായറാഴ്ച ആരംഭിച്ച് വ്യാഴാഴ്ച അവസാനിക്കുന്ന രീതിയിൽ ആഴ്ചയിലെ ജോലി ക്രമീകരിക്കുന്നതാണ് നല്ലത്. ഇതിലൂടെ തൊഴിലാളിക്ക് മികച്ച ഉൽപാദനക്ഷമത പ്രതിഫലിപ്പിക്കാൻ സഹായകരമാകുമെന്നും ബന്ദർ അൽ സഫീർ പറഞ്ഞു.
ജോലി സമയത്തിന്റെ എണ്ണം വർദ്ധിപ്പിക്കുന്നത് ജീവനക്കാരന്റെ ഉൽപ്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കും. ജോലി സമയം കുറയ്ക്കുന്ന സമ്പ്രദായത്തെ ഏറ്റവും ഭയക്കുന്നത് സ്വകാര്യ മേഖലയിലെ തൊഴിലുടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈർഘ്യമേറിയ ജോലി കാലയളവ് എന്നത് കൂടുതൽ ഉൽപ്പാദനക്ഷമത നൽകില്ലെന്നും അൽ സഫീർ പറഞ്ഞു.
ഒരു ജീവനക്കാരന് പ്രതിദിനം 8 മണിക്കൂർ ജോലി എന്നത് വളരെയധികമാണ്. പല രാജ്യങ്ങളും 4 പ്രവൃത്തി ദിവസങ്ങളും 3 ദിവസത്തെ അവധിയും എന്ന ആശയം നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്. 5 പ്രവൃത്തി ദിവസങ്ങളുള്ള 6 മണിക്കൂറാണ് ജീവനക്കാരന് ഏറ്റവും മികച്ച സംവിധാനം. ദൈർഘ്യമേറിയ ജോലി സമയങ്ങളുടെ എണ്ണം ജീവനക്കാർക്കിടയിൽ അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും നിരവധി മണിക്കൂറുകൾ പാഴാക്കുന്നുവെന്നുമുള്ള വിദഗ്ധരുടെ നിരീക്ഷണവും ബന്ദർ അൽ സഫീർ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ ഗൾഫ് വാർത്തകൾക്ക് ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Pingback: സൌദിയിൽ വിദേശികളുടെ പരമാവധി താമസാനുമതി ആറ് വർഷമാക്കി നിജപ്പെടുത്താൻ നീക്കം. പഠനം തുടരുന്നു - MA