സൗദി അറേബ്യയില്‍ മലയാളി നഴ്‌സ് മരിച്ചു

മദീന:  മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ വെച്ച് മരിച്ചു. കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ ആണ് മരിച്ചത്. 47 വയസ്സായിരുന്നു. മദീനക്കടുത്തുള്ള ഹാനാക്കിയ ആശുപത്രിയില്‍ കഴിഞ്ഞ 17 വര്‍ഷമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് ജിന്റോ ജോര്‍ജ്. മകന്‍ ജിനോ ജിന്റോ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി മദീന നവോദയയുടെ പ്രവര്‍ത്തകർ സലാം കല്ലായി, നിസാര്‍ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവര്‍ അറിയിച്ചു.

Share