ഇമ്മ്യൂണ്‍ ആകാതെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കോസ് വേ കടക്കാനാകില്ല
കോബാര്‍: വീട്ടുജോലിക്കാര്‍ക്ക് സൌദി-ബഹ്റൈന്‍ രാജ്യങ്ങള്‍ക്കിടയിലെ കിങ് ഫഹദ് കോസ് വേ പാലം കടക്കാന്‍ തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണെന്ന് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ അറിയിച്ചു. കൂടാതെ വീട്ടു ജോലിക്കാര്‍ക്കൊപ്പം സ്പോണ്‍സറോ അല്ലെങ്കില്‍ സ്പോണ്‍സര്‍ അധികാരപ്പെടുത്തിയവരോ ഉണ്ടാകുകയും വേണം. വീട്ടു ജോലിക്കാര്‍ക്ക് ഒറ്റയ്ക്കോ, ഇമ്മ്യൂണ്‍ ആകാതെയോ കോസ് വേ വഴി സൌദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല.
എന്നാല്‍ മറ്റ് മാര്‍ഗങ്ങളിലൂടെ സൌദിയിലേക്ക് പ്രവേശിക്കാനും തിരിച്ച് പോകാനും ഈ വ്യവസ്ഥ ബാധകമല്ല. ഇമ്മ്യൂണ്‍ ആകാതെയും സ്പോണ്‍സറുടെ സാന്നിധ്യം ഇല്ലാതെയും ഗാര്‍ഹിക തൊഴിലാളികള്‍ക്കു വ്യോമമാര്‍ഗം സൌദിയിലേക്ക് പ്രവേശിക്കാം.
ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd