അമൃതം പൊടിയിൽ വിഷാംശം: എല്ലാ നിർമ്മാണ യൂണിറ്റുകളിലും പരിശോധന നടത്താൻ നിർദ്ദേശം

അമൃതം പൊടിയിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന്, അമൃതം പൊടിയൂടെ എല്ലാ യൂണിറ്റുകളിലും പരിശോധന നടത്തി സാംപിളുകൾ പരിശോധനയ്ക്ക് അയക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പരിശോധനാഫലം വേഗത്തിലാക്കാൻ കാക്കനാട്ടെ റീജനൽ അനലിറ്റിക്കൽ ലാബ് അധികൃതരോടും നിർദേശിച്ചു. കൂടാതെ എറണാകുളം ജില്ലയിലെ അങ്കണവാടികളിൽ വിതരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശമുണ്ട്.  നിലവിൽ വിതരണം ചെയ്തിട്ടുള്ള പാക്കറ്റുകൾ പരിശോധിച്ച് റിപ്പോർട്ട് വരുന്നതുവരെ വിതരണം നി‍ർത്തിവെക്കാനും പരാതിയുണ്ടായ ബാച്ചിൽ ഉൾപ്പെട്ട പാക്കറ്റുകളിൽ വിതരണം ചെയ്തവ തിരിച്ചെടുക്കണമെന്നുമാണ് നിർദേശിച്ചു.

എഡിഎം എസ്.ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന കുടുംബശ്രീ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.  അമൃതം പൊടി നിർമിക്കുന്ന യൂണിറ്റുകൾ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ, എടയ്ക്കാട്ടുവയലിലെ യൂണിറ്റിൽ ഉൽപാദിപ്പിച്ച അമൃതം പൊടിയിൽ കരളിലെ അർബുദം ഉൾപ്പെടെയുള്ളവയ്ക്കു കാരണമാകുന്ന അഫ്ലോടോക്സിൻ ബി1 എന്ന വിഷവസ്തു കണ്ടെത്തിയതിനെ തുടർന്നാണു നടപടി. കൊച്ചി കോർപറേഷൻ ഉൾപ്പെടെയുള്ള മേഖലകളിലെ അങ്കണവാടികളിലാണ് എടയ്ക്കാട്ടുവയൽ യൂണിറ്റിൽ നിർമിച്ച ബാച്ച് നമ്പർ 98ൽ ഉൾപ്പെട്ട അമൃതം പൊടി വിതരണം ചെയ്തത്. ഇത് അടിയന്തരമായി തിരിച്ചെടുക്കാനും നിർദേശിച്ചു.

ഞങ്ങളുടെ വാട്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ അമർത്തുക

അമൃതം പൊടി നിർമാണ യൂണിറ്റുകളിൽ ഉടൻ തന്നെ പരിശോധന തുടങ്ങുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണർ എൻ.പി.മുരളി പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമൃതം പൊടി ഉൽപാദന യൂണിറ്റുകളുടെ പ്രവർത്തനം നി‍ർത്തിവച്ചതായും ഗുണനിലവാരം ഉറപ്പുവരുത്തി മാത്രമേ ഉൽപാദനം തുടരുകയുള്ളൂവെന്നും കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ എസ്.രഞ്ജിനി അറിയിച്ചു.

ഫെബ്രുവരിയിൽ വിതരണം ചെയ്ത ബാച്ചിലാണ് വിഷാംശം കണ്ടെത്തിയത്. ഇതിൽ പല പാക്കറ്റുകളും ഇതിനോടകം തന്നെ ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ വളരെ ആശങ്കയിലാണ് രക്ഷിതാക്കൾ. അങ്കണവാടികൾ മുഖേന കഞ്ഞുങ്ങൾക്ക് നൽകുന്ന പ്രോട്ടീൻ ഉൽപ്പന്നമാണ് അമൃതം പൊടി(അമൃതം ന്യൂട്രീമിക്സ്). കേരളത്തിലെ മുപ്പത്തിമൂവായിരത്തിലധികം അങ്കണവാടികളിലൂടെയാണ് ഇതിന്റെ വിതരണം നടത്തിവരുന്നത്.

അമൃതം പൊടിയിലെ വിഷാംശം: നിലകടലിയിൽ നിന്നെന്ന് സൂചന
https://malayalamnewsdesk.com/2022/03/14/amritham-powder/


അമൃതം പൊടിയിൽ വിഷാംശം കണ്ടെത്തി. രക്ഷിതാക്കൾ ആശങ്കയിൽ

https://malayalamnewsdesk.com/2022/03/13/kudumbashree-amritham/

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!