ഉംറ തീർഥാടകർ കാലാവധിക്ക് മുമ്പ് തിരിച്ച് പോയില്ലെങ്കിൽ വൻ തുക പിഴ ചുമത്തും

ഉംറ തീർഥാടകർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരിച്ച് പോയില്ലെങ്കിൽ ഓരോ തീർഥാടകനും 25,000 റിയാൽ മുതൽ പിഴ ചുമത്തുമെന്ന് മക്ക പാസ്പോർട്ട് വിഭാഗം അറിയിച്ചു. തീർഥാടകർ കൃത്യ സമയത്ത് മടങ്ങി പോകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഹജ്ജ് ഉംറ കമ്പനികളാണ്. തീർഥാകർ രാജ്യത്തെത്തുന്നത് മുതൽ തിരിച്ച് പോകുന്നത് വരെയുള്ള മുഴുവൻ ഉത്തരവാദിത്തങ്ങളും ഉംറ കമ്പനികൾക്കുണ്ട്.

കാലാവധി അവസാനിച്ചിട്ടും തീർഥാടകരെ തിരിച്ചയക്കുന്നതിൽ വീഴ്ച വരുത്തിയതിന് 208 കമ്പനികൾക്കെതിരിൽ നടപടി സ്വീകരിച്ചതായി മക്ക പാസ്‌പോർട്ട് വിഭാഗം വക്താവ് ക്യാപ്റ്റൻ അബ്ദുൾ റഹ്മാൻ അൽ ഖതാമി പറഞ്ഞു. നിരവധി കമ്പനികളുടെ പ്രവർത്തനങ്ങളെ കുറിച്ച് നിരീക്ഷണം നടത്തി വരികയാണ്.

വിശുദ്ധ റമദാനിൽ ഉംറക്കെത്തുന്ന തീർഥാടകർക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നുണ്ട്. തവക്കൽനാ ഇഅ്തമർനാ ആപ്പുകളിലൂടെ പെർമിറ്റുകൾ നേടാവുന്നതാണ്.

Share
error: Content is protected !!