12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ബുധനാഴ്ച ആരംഭിക്കും

ഹുദ ഹബീബ്

പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്‌ 16 മുതല്‍ വാക്സിനേഷന്‍ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡവ്യ അറിയിച്ചു. ഹൈരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് വികസിപ്പിച്ച കോര്‍ബോവാക്സാണ് കുട്ടികള്‍ക്ക് നല്‍കുക.

അറുപതു വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനമായി. നിലവില്‍ അറുപതു വയസ്സിന് മുകളിലുള്ള മറ്റു അസുഖങ്ങളുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇത് എല്ലാവര്‍ക്കും നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ വര്‍ഷം ജനുവരി മുതലാണ് രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തുടങ്ങിയത്.

15 മുതല്‍ 18 വരെ പ്രായക്കാര്‍ക്കാണ് ഈ വാക്സിന്‍ നല്‍കുന്നത്. കഴിഞ്ഞ ജനുവരി മൂന്നു മുതലാണ് കുട്ടികളില്‍ കുത്തിവയ്ക്കാനായി കോവാക്സിന് അനുമതി ലഭിച്ചിരുന്നത്.
12 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും കോര്‍ബെവാക്‌സ് വാക്‌സിന്‍ നല്‍കാമെന്ന് കവിഞ്ഞ ഡിസംബറില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ) വ്യക്യതമാക്കിയിരുന്നു.

Share
error: Content is protected !!