മലപ്പുറത്ത് റാഗിങ്ങിനിടെ ക്രൂര മര്‍ദനം; വിദ്യാർഥിക്ക് ഗുരുതര പരുക്ക്
മലപ്പുറം: പരപ്പനങ്ങാടിയില്‍ റാഗിങ്ങിനിടെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്ക് ക്രൂരമായി മര്‍ദനമേറ്റു. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജിലാണ് സംഭവം. ഇതേ കോളേജിലെ വിദ്യാര്‍ഥി രാഹുലിനാണ് മര്‍ദനമേറ്റത്. സീനിയര്‍ വിദ്യാര്‍ഥികളോട് വേണ്ടത്ര ബഹുമാനമില്ലെന്ന് ആരോപിച്ചായിരുന്നു റാഗിങ്. ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നിൽക്കുകയായിരുന്ന രാഹുലിനെ സീനിയര്‍ വിദ്യാര്‍ഥികളെത്തി ബലമായി കൂട്ടിക്കൊണ്ടു പോയാണ് മർദിച്ചത്.
മര്‍ദനത്തില്‍ രാഹുലിന്റെ കണ്ണിനും മുഖത്തും ദേഹത്തും പരുക്കേറ്റു. റാഗിങ് നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പരപ്പനങ്ങാടി പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഈ വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളജ് മാനേജ്മെന്‍റ് അറിയിച്ചു.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം