അൽ ബൈക്കിലും വ്യാജൻ. മാനേജ്മെൻ്റ് വിശദീകരിക്കുന്നു

ഖത്തറിൽ “അൽ-ബൈക്ക്” എന്ന പേരിൽ ഒരു റസ്റ്റോറന്റ് അടുത്തിടെ തുറന്നത് ഏറെ വിവാദമായിരുന്നു. സൌദി അറേബ്യയിൽ പ്രചാരത്തിലുള്ള പ്രമുഖ അൽ ബൈക്ക് റസ്റ്റോറൻ്റിൻ്റെ അതേ ലോഗോയും കളർ തീമുകളും പേരും ഉപയോഗിച്ചായിരുന്നു ഖത്തറിലും അൽ ബൈക്ക് എന്ന പേരിൽ റസ്റ്റോറൻ്റ് തുടങ്ങിയിരുന്നത്. ഖത്തറിൽ പ്രവർത്തനമാരംഭിച്ച അൽ ബൈക്ക് സൌദി അൽ ബൈക്കിൻ്റെ തുടർച്ചയാണെന്ന് കരുതി ഉപഭോക്താക്കൾ കൂട്ടത്തോടെ എത്തിയിരുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് പിറകെ ഇത് സൌദിയിലെ അൽ ബൈക്കിൻ്റെ തുടർച്ചായാണോ പ്രവർത്തിക്കുന്നത് എന്ന് അന്വോഷിച്ച് കൊണ്ട് ധാരളമാളുകൾ സൌദി മാനേജ്മെൻ്റിനെ ബന്ധപ്പെട്ടു. ഇക്കാര്യത്തിലാണ് ഇപ്പോൾ സൌദിയിലെ അൽ ബൈക്ക് മാനേജ്മെൻ്റെ നിലപാട് വ്യക്തമാക്കിയത്.

ഖത്തറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് സൌദി അറേബ്യയിലെ അൽ-ബൈക്ക് ഫുഡ് കമ്പനി ശൃംഖലയുമായി  യാതൊരു ബന്ധമവുമില്ലെന്ന് സൌദി മാനേജ്മെൻ്റ് അറിയിച്ചിരുന്നു. കൂടാതെ “അൽ-ബൈക്ക്” എന്ന പേര് അന്യായമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

എന്നാൽ സൗദി “അൽ ബെയ്ക്” റെസ്റ്റോറന്റിന്റെ ആദ്യ ശാഖയാണെന്ന് കരുതി ഖത്തറിലെ പൗരന്മാരും താമസക്കാരും റസ്റ്റോറന്റിൽ തിങ്ങിക്കൂടുന്നത് വീഡിയോ ക്ലിപ്പുകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഒടുവിൽ ഖത്തറിൽ പ്രവർത്തിക്കുന്നത് അൽ-ബൈക്ക് ബ്രോസ്റ്റ് ആൻഡ് പിസ്സ എന്ന പേരിലുള്ള സ്ഥാപനമാണെന്നും അത് നൂറ് ശതമാനവും ഖത്തറിൻ്റേതാണെന്നും, രാജ്യത്തിന് പുറത്തുള്ള ഏതെങ്കിലും സ്ഥാപനവുമായി ബന്ധമില്ലെന്നും മാനേജ്മെൻ്റ് വ്യക്തമാക്കി.

Share
error: Content is protected !!