ഉംറ നിര്‍വഹിക്കാന്‍ ഇമ്മ്യൂണ്‍ ആകേണ്ടതുണ്ടോ? ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മറുപടി

മക്ക: ഉംറ നിര്‍വഹിക്കാന്‍ വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആകേണ്ടതുണ്ടോ എന്ന ചോദ്യത്തിന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം മറുപടി നല്കിയത് ഇങ്ങിനെ:

 

വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഉംറ വിസ അനുവദിക്കും. ഇവര്‍ക്ക് ഇമ്മ്യൂണ്‍ ആകാതെയും ഉംറ നിര്‍വഹിക്കുകയും ഹറം പള്ളികളില്‍ പ്രാര്‍ഥിക്കുകയും ചെയ്യാം.

 

ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീനയിലെ റൌദയില്‍ പ്രാര്‍ഥിക്കാനും തവക്കല്‍നയില്‍  ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. എന്നാല്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹറം പള്ളികളില്‍ നിസ്കരിക്കാനും പ്രവാചകനോട് സലാം പറയാനും ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമില്ല.

Share
error: Content is protected !!