കാൻസർ ബാധിച്ച് മലയാളി റിയാദിൽ മരിച്ചു
റിയാദ്: കാന്‍സര്‍ ബാധിതനായി സൌദിയിലെ റിയാദ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി കീച്ചേരി സ്വദേശി കക്കാട്ടു വളപ്പില്‍ വീട്ടില്‍ ടി.താജുദ്ദീനാണ് മരിച്ചത്. 53 വയസ്സായിരുന്നു. റിയാദിലെ ശുമൈസി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. പിതാവ്: പരേതനായ അബ്ദുറഹ്മാന്, മാതാവ്: ശരീഫ, ഭാര്യ: ശഹ്‌ബാനത്ത്, മക്കള്‍: സിയാനതജ്‌ലിന്‍, ഫാത്തിമത്തുല്‍ ലിയാന. മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഷബീര്‍ കളത്തില്‍, ഇസ്മാഈല്‍ പടിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്. റിയാദില്‍ ഖബറടക്കും.