ഹൈദരലി തങ്ങൾ ഗുരുതരാവസ്ഥയിലെന്ന് ഡോക്ടർമാർ

കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്ഥയിലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നു. ഇപ്പോൾ എറണാംകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സ തുടർന്ന് വരികയാണ്. അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്.

നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്. സമസ്ത ഇ.കെ വിഭാഗത്തിന്റെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്. ദാറുള്‍ ഹുദ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡന്റ് കൂടിയാണ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

Share