ആന്‍ഡ്രോയ്​ഡ്​ ഫോണുകള്‍ക്ക് ഭീഷണിയായി ഏറ്റവും കുറഞ്ഞ വിലക്ക് ഐഫോണ്‍

ഹുദ ഹബീബ്

ഐഫോണ്‍ എസ്​.ഇയുടെ പുതുക്കിയ മോഡല്‍ മാര്‍ച്ച്‌​ എട്ടിന്​ ആപ്പിള്‍ അവതരിപ്പിക്കുമെന്ന്​ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കവേ, ഫോണിന്‍റെ വിലയെ കുറിച്ച്‌​ ടെക്​ വിദഗ്​ധര്‍ നൽകുന്ന സൂചന അമ്പരപ്പിക്കുന്നതാണ്. 300 ഡോളര്‍ മുതലായിരിക്കും എസ്​.ഇ 2022 ൻ്റെ പുതിയ പതിപ്പിന് ആപ്പിള്‍​ വിലയിടുകയെന്നാണ്​ അനലിസ്റ്റായ ജോണ്‍ ഡോനവന്‍ പറയുന്നത്​. അതായത്​ 22,000 രൂപ മുതല്‍. ഐഫോണ്‍ എസ്​.ഇ 2020 മോഡലിനേക്കാള്‍ 99 ഡോളര്‍ കുറവാണ്​ പുതിയ എസ്​.ഇക്ക്​.

ഐഫോണ്‍ എസ്‌ഇ 3/ എസ്‌ഇ 2022/ എസ്‌ഇ 5ജി എന്നിങ്ങനെ ഏതെങ്കിലും പേരായിരിക്കാം പുതിയ ഐഫോണിന് എന്നാണ് നിഗമനം. അതേസമയം, ഈ ഫോണിന് ഇപ്പോഴത്തെ ഏറ്റവും പുതിയ പ്രീമിയം ഐഫോണുകള്‍ക്കുള്ള എ15 ബയോണിക് ചിപ്പ് ഉള്‍ക്കൊള്ളിക്കുക വഴി ലോകത്തെ ഏറ്റവും മികച്ച വിലകുറഞ്ഞ ഫോണുകളിലൊന്നായി തീര്‍ന്നേക്കാമെന്നു പറയുന്നു.

iPhone SE+ 5G എന്ന പേരില്‍ വരാന്‍ സാധ്യതയുള്ള പുതിയ ഐഫോണ്‍ എസ്​.ഇ, 5G പിന്തുണ, മെച്ചപ്പെട്ട ക്യാമറ, കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 13 ലൈനപ്പില്‍ അരങ്ങേറിയ ആപ്പിളിന്റെ A15 ബയോണിക് ചിപ്പ് എന്നിവയും ഫോണിന്‍റെ പ്രത്യേകതയായിരിക്കും. 300 ഡോളറിന്​ ഈ സവിശേഷതകള്‍ ലഭിക്കുന്നത്​ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്​ ഏറെ ആവേശം നല്‍കിയേക്കും.

2017ല്‍ ലോഞ്ച്​ ചെയ്ത ഐഫോണ്‍ 8ന്‍റെ അതേ രൂപം തന്നെയാണ്​ പുതിയ ഐഫോണ്‍ എസ്​.ഇക്കും ആപ്പിള്‍ നല്‍കുക. എന്നാല്‍ ഡിസൈനില്‍ മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ്​ സൂചന.

ആന്‍ഡ്രോയ്​ഡ്​ യൂസര്‍മാരെ ആകര്‍ഷിക്കാനാണ്​ കുറഞ്ഞ വിലയില്‍ ഐഫോണ്‍ എത്തിക്കുകഎന്നതാണ് ആപ്പിൾ ഉദ്ദേശിക്കുന്നത്​.

എന്നാൽ ആന്‍ഡ്രോയ്​ഡ്​ ഫോണുകള്‍ മികച്ച ഡിസ്​പ്ലേ സവിശേഷതകളോടെ കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് കൊണ്ട് ഐഫോണ്‍ എസ്​.ഇ പഴഞ്ചന്‍ രൂപവും ഡിസൈനിൽ കാര്യമായ മാറ്റം ഇല്ലാത്തത് കൊണ്ട് എത്രത്തോളം പുതിയ യൂസര്‍മാരെ എസ്​.ഇയിലേക്ക്​ അടുപ്പിക്കുമെന്ന്​ കണ്ടറിയണം.

Share
error: Content is protected !!