ദുബായിൽ നിന്ന് കമ്പനിയുടെ അഞ്ചു ലക്ഷം ദിര്‍ഹം മോഷ്ടിച്ച്‌ പ്രവാസി നാട്ടിലേക്ക് കടന്നതായി പരാതി; കരിപ്പൂരിൽ ഇറങ്ങിയ യുവാവ് വീട്ടിലെത്തിയിട്ടില്ലെന്ന് കുടുംബം

മലപ്പുറം : ദുബായ് കമ്പനിയിൽ നിന്ന് അഞ്ചു ലക്ഷം ദിര്‍ഹം മോഷ്ടിച്ച്‌ കരിപ്പൂര്‍ വഴി നാട്ടിലെത്തിയ 25 കാരന്‍ വീട്ടില്‍വരാതെ പണവുമായി മുങ്ങിയതായി പരാതി. മലപ്പുറം വാഴക്കാട് മണ്ഡലക്കടവ് സ്വദേശി ആഷിഖിനെയാണു കാണാതായത്.

കഴിഞ്ഞ 17-ാം തിയ്യതിയായിരുന്നു കമ്പനി ഇദ്ദേഹത്തിന്റെ കയ്യില്‍ തുക ഏല്‍പിച്ചിരുന്നതെന്നാണ് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ദുബായിയിലെ യാക്കൂബ് റിയലസ്റ്റേറ്റ് ആന്‍ഡ് മെയന്റനന്‍സില്‍ നിന്നും അഞ്ചു ലക്ഷം ദിര്‍ഹവുമായി മുങ്ങിയെന്ന് ചൂണ്ടിക്കാട്ടി വാഴക്കാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കരിപ്പൂരില്‍ വിമാനം ഇറങ്ങിയ ശേഷം കാണാതായ ആഷിക് സഹോദരന് വാട്‌സ്‌ആപ്പ് കോള്‍ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ നമ്പറിൽ തിരിച്ചു വിളിച്ചപ്പോള്‍ കിട്ടുന്നില്ല. വാട്‌സ്‌ആപ്പും ഒഴിവാക്കി. ഫോണ്‍വിളിച്ച നമ്പറിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് ആഷിക്കിനെ ഒളിപ്പിക്കാൻ ശ്രമിക്കരുതെന്ന് ഭാര്യയുടെ നമ്പറിലേക്ക് അജ്ഞാതർ ഫോണ് ചെയ്ത് പറഞ്ഞിരുന്നതായും, ചിലർ വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ആഷിക്കിനെ കാണാനില്ലെന്ന് പറഞ്ഞു കുടുംബം കഴിഞ്ഞ ദിവസം വാഴക്കാട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സ്വർണ കടത്ത് സംഘമായിരിക്കാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുബായില്‍ ജോലിചെയ്യുന്ന ആഷിക് ഏതാനും ദിവസങ്ങള്‍ക്കു മുൻപാണ് നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ആഷിക് വീട്ടില്‍ എത്തുകയോ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണു പരാതിയില്‍ പറയുന്നത്. പരാതി നല്‍കിയ ശേഷമാണു സഹോദരനായ റഹ്മത്തുള്ളയെ ആഷിക് നാട്ടിലുള്ള ഒരു നമ്പറിൽ നിന്നും വാട്‌സ്‌ആപ്പ് കോള്‍ ചെയ്തത്.  ഇനി താന്‍ എന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്നും മറ്റുമാണു പറഞ്ഞതെന്ന് സഹോദരൻ റഹ്മത്തുള്ള പറഞ്ഞു.

തുടര്‍ന്ന് ഒരു സംഘം ആളുകള്‍ വീട്ടിലെത്തുകയും ആഷിക്ക് കൊണ്ടുവന്ന കവര്‍ ആവശ്യപ്പെട്ടുവെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആഷിക് വീട്ടില്‍ എത്തിയിട്ടില്ലെന്നും കവറിനെ കുറിച്ച്‌ അറിയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. പിന്നീട് സംഘം ഭീഷണി സ്വരത്തില്‍ വീട്ടുകാരോടു സംസാരിച്ചുവെന്നും കവര്‍ തിരിച്ചു നല്‍കിയില്ലെങ്കില്‍ പ്രശ്നമാകുമെന്നും എത്രയും വേഗം ഈ കവര്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.

കോള്‍വന്ന നമ്പർ സഹോദരൻ റഹ്മത്തുള്ള ഉടന്‍ വാഴക്കാട് പൊലീസിന് കൈമാറി. പൊലീസ് ഈ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ നമ്പറിൽ  വാട്‌സ്‌ആപ്പും നിലവിലില്ല. നമ്പർ  ഒഴിവക്കിയതായാണ് സംശയിക്കുന്നത്. നാട്ടിലെത്തിയ ആഷിക് മറ്റാരുടേയോ നമ്പറിൽനിന്ന് വിളിച്ചതാകുമെന്നാണു ആദ്യം പൊലീസ് സംശയിച്ചിരുന്നതെങ്കിലും നിലവില്‍ ഈ നമ്പർ ഒഴിവാക്കിയതോടെ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പോലീസ് പറയുന്നു.

മൂന്നാം തവണയാണു ആഷിഖ് ഗള്‍ഫില്‍പോയി വരുന്നത്. ആഷിന്റെ മൂന്നു പെണ്‍മക്കളും ഭാര്യയും അവരുടെ മാതാവുമാണ് വാഴക്കാട്ടെ വീട്ടില്‍ കഴിയുന്നത്. ഇവർ താമസിക്കുന്ന വീട്ടിലേക്ക് ഫോണില്‍ വിളിച്ച്‌ വധഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു.

 

സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയില്ലെന്നും പ്രശ്നം എത്രയും പെട്ടന്ന് തീര്‍ക്കുന്നതാണ് ഉചിതമെന്ന് താന്‍ പറഞ്ഞുവെന്നും റഹ്മത്തുള്ള പറഞ്ഞു. സംഭവത്തില്‍ സഹോദരനുമായി ചില സംസാരങ്ങളുണ്ടായെന്നും, തുടര്‍ന്നു പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസുമായി സംസാരിച്ചു രമ്യതയില്‍ പിരിഞ്ഞതാണെന്നും പിന്നീടാണ് സഹോദരനായ റഹ്മത്തുള്ളയോട് ആഷിഖ് വാട്സ്‌ആപ്പ് കോളിലൂടെ സംസാരിച്ചത്. എന്നാല്‍ ഈ നമ്പറിലേക് തിരിച്ചു വിളിച്ചിട്ട് ലഭിക്കുന്നില്ലെന്നും റഹ്മത്തുള്ള പറഞ്ഞു.

സംഭവത്തിന് പിന്നിൽ എന്താണ് സംഭവിച്ചതെന്നറിയാതെ പ്രയാസപ്പെടുകയാണ് കുടുംബവും സുഹൃത്തുക്കളും. പരാതിയിൽ പറയുന്നത് പോലെ ആഷിക് ദുബായ് കമ്പനിയുടെ പണവുമായാണ് മുങ്ങിയതെങ്കിൽ, ആഷിക്ക് കൊണ്ടുവന്ന പാക്കറ്റ് ചോദിച്ച് വീട്ടിലേക്ക് ആളുകൾ വരുന്നതും, ആഷിക്കിനെ ഒളിപ്പിക്കാൻ ശ്രമിക്കരുതെന്ന് ഭാര്യയോടെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതും എന്തിനെന്ന ചോദ്യം ഉത്തരം കിട്ടാതെ നിൽക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇതും കൂടി വായിക്കുക

പ്രവാസി യുവാവിനെ കാണിനില്ലെന്ന് കുടുംബം; ഒളിപ്പിക്കാൻ ശ്രമിക്കരുതെന്ന് അജ്ഞാതരുടെ ഭീഷണി

 

Share
error: Content is protected !!